India

ജ്യോതികയ്‌ക്കും സൂര്യയ്‌ക്കും ഇത് ഭക്തിക്കാലം

നടി ജ്യോതികയ്ക്കും ഭര്‍ത്താവും നടനുമായ സൂര്യയ്ക്കും ഇത് ഭക്തിയുടെ പൂക്കാലം. ഇരുവരും ദേവീക്ഷേത്രങ്ങളാണ് സന്ദര്‍ശിച്ചത്.

Published by

നടി ജ്യോതികയ്‌ക്കും ഭര്‍ത്താവും നടനുമായ സൂര്യയ്‌ക്കും ഇത് ഭക്തിയുടെ പൂക്കാലം. ഇരുവരും ദേവീക്ഷേത്രങ്ങളാണ് സന്ദര്‍ശിച്ചത്.

ദേവിയുടെ ശക്തിപീഠങ്ങളായ മഹാരാഷ്‌ട്രയിലെ കോലാപൂര്‍ മഹാലക്ഷ്മി, അസമിലെ കാമാഖ്യ ക്ഷേത്രങ്ങള്‍ ഇരുവരും ചേര്‍ന്ന് സന്ദര്‍ശിച്ചു. ഇരുവരും കടുംചുവപ്പ് വസ്ത്രങ്ങളാണ് ധരിച്ചത്. സൂര്യ ചുവന്ന ജുബ്ബയും മുണ്ടുമാണെങ്കില്‍ ചുവന്ന പട്ടുസാരിയായിരുന്നു ജ്യോതികയുടെ വേഷം.

ആദിപരാശക്തിയായ ദേവിയുടെ രണ്ടാമത്തെ പ്രധാനരൂപമായ മഹാലക്ഷ്മിയാണ് കോലാപൂരിലെ മഹാലക്ഷ്മി ക്ഷേത്രത്തിലെ പ്രതിഷ്ട. ആഗ്രഹസാഫല്യം നടക്കും എന്നതാണ് ഈ ക്ഷേത്രത്തിന്റെ പ്രത്യേകത. ഇതേ ദേവി തന്നെയാണ് കൊല്ലൂര്‍ മൂകാംബികയിലും സ്ഥിതിചെയ്യുന്നത്.

ഇരുവരും ക്ഷേത്രത്തെ വലംവെയ്‌ക്കുന്നതും ക്ഷേത്രത്തില്‍ മണികെട്ടുന്നതും ചുവന്ന കച്ചകെട്ടുന്നതും കാണാം. അസമിന്റെ കുലദൈവമായാണ് കാമാഖ്യ അറിയപ്പെടുന്നത്. ജഗദീശ്വരിയായ ആദിപരാശക്തിയുടെ 51ക്ഷേത്രങ്ങളില്‍ ഒന്നാണ് കാമാഖ്യ ക്ഷേത്രം.

ജ്യോതികയുടെ അടുത്ത സിനിമയുടെ ചിത്രീകരണം തുടങ്ങാനിരിക്കുകയാണ്. സൂര്യയാണെങ്കില്‍ വന്‍ ബജറ്റ് ചിത്രങ്ങളിലാണ് അടുത്തടുത്തായി അഭിനയിച്ചത്.

 

Share
Janmabhumi Online

Online Editor @ Janmabhumi

പ്രതികരിക്കാൻ ഇവിടെ എഴുതുക