Kerala

മഞ്ഞപ്പിത്തം ബാധിച്ച സഹോദരങ്ങളില്‍ രണ്ടാമത്തെ ആളും മരിച്ചു

നീതുവിന്റെ സഹോദരി മീനാക്ഷി (19) കഴിഞ്ഞ ദിവസമാണ് മരിച്ചത്

Published by

കൊല്ലം: മഞ്ഞപ്പിത്തം ബാധിച്ച് ചികിത്സയിലായിരുന്ന മൂന്ന് സഹോദരങ്ങളില്‍ രണ്ടാമത്തെ ആളും മരിച്ചു. തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയില്‍ കഴിഞ്ഞ് വന്ന കണ്ണനല്ലൂര്‍ ചേരിക്കോണം സ്വദേശി നീതു (17) ആണ് മരിച്ചത്.

നീതുവിന്റെ സഹോദരി മീനാക്ഷി (19) കഴിഞ്ഞ ദിവസമാണ് മരിച്ചത്. ഇവരുടെ സഹോദരന്‍ അമ്പാടി (10) മഞ്ഞപ്പിത്തം ബാധിച്ച് മേവറത്തെ സ്വകാര്യ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയിലാണ്.

അമ്പാടിക്ക് ആശുപത്രിയില്‍ കൂട്ടിരുന്നതാണ് സഹോദരിമാരായ മീനാക്ഷിയും നീതുവും. വെള്ളിയാഴ്ചയാണ് മീനാക്ഷിയുടെ സംസ്‌കാരം നടന്നത്.

 

Share
Janmabhumi Online

Online Editor @ Janmabhumi

പ്രതികരിക്കാൻ ഇവിടെ എഴുതുക
Published by