Kerala

അരൂരില്‍ സ്‌കൂട്ടറില്‍ ട്രെയിലര്‍ ലോറിയിടിച്ച് യുവതി മരിച്ചു, അപകടം ഭര്‍ത്താവിനൊപ്പം പളളിയില്‍ പോകവെ

ജോമോനും എസ്‌തേറും വിവാഹിതരായിട്ട് ആറുമാസമേ ആയിട്ടുള്ളൂ

Published by

ആലപ്പുഴ: ദേശീയപാതയില്‍ അരൂര്‍ ക്ഷേത്രം കവലയില്‍ സ്‌കൂട്ടറില്‍ ട്രെയിലര്‍ ലോറിയിടിച്ച് യുവതി മരിച്ചു.തച്ചാറ കന്നുകളങ്ങര വീട്ടില്‍ ജോമോന്റെ ഭാര്യ എസ്‌തേര്‍ (27) ആണ് മരിച്ചത്.

ഭര്‍ത്താവുമൊത്ത് സ്‌കൂട്ടറില്‍ പള്ളിയിലേക്ക് പോകവെയാണ് അപകടം. രാവിലെ 9.30ഓടെയായിരുന്നു സംഭവം. ജോമോനും എസ്‌തേറും വിവാഹിതരായിട്ട് ആറുമാസമേ ആയിട്ടുള്ളൂ.

ട്രെയിലര്‍ ജോമോന്‍ ഓടിച്ച സ്‌കൂട്ടറില്‍ തട്ടിയപ്പോള്‍ പിന്‍ സീറ്റിലായിരുന്ന എസ്‌തേര്‍ റോഡിലേക്ക് തെറിച്ചുവീഴുകയായിരുന്നു. എസ്‌തേര്‍ സംഭവസ്ഥലത്തു വച്ച് തന്നെ മരിച്ചു. മൃതദേഹം അരൂക്കുറ്റി സര്‍ക്കാര്‍ ആശുപത്രി മോര്‍ച്ചറിയിലേക്ക് മാറ്റി.

 

Share
Janmabhumi Online

Online Editor @ Janmabhumi

പ്രതികരിക്കാൻ ഇവിടെ എഴുതുക
Published by