കോഴിക്കോട്: നഗരത്തില്‍ പുതിയ ബസ് സ്റ്റാന്‍ഡില്‍ വന്‍ അഗ്നിബാധ. ബസ് സ്റ്റാന്‍ഡിലെ കാലിക്കറ്റ് ടെക്‌സ്‌റ്റൈല്‍സ് എന്ന കടയിലാണ് തീപിടിത്തമുണ്ടായത്.
അഗ്‌നിരക്ഷാസേനയും നാട്ടുകാരും തീ കെടുത്താനുളള ശ്രമത്തിലാണ്.മറ്റ് കെട്ടിടങ്ങളിലേക്ക് തീ പടരുന്നത് തടയാനും ശ്രമം തുടങ്ങി.എന്നാല്‍ തീ വ്യാപിക്കുകയാണ്.പ്രദേശമാകെ പുക വ്യാപിച്ചു.
അഗ്നിശമന സേനയുടെ കൂടുതല്‍ സംഘങ്ങളെ സ്ഥലത്തേക്ക് എത്തിച്ചിട്ടുണ്ട്. സ്ഥലത്ത് നിന്നും ആളുകളെ മാറ്റി. ഗതാഗതം നിയന്ത്രിച്ചിട്ടുണ്ട്. ആളപായമില്ലെന്നാണ് വിവരം.
പ്രതികരിക്കാൻ ഇവിടെ എഴുതുക