India

ഭയമില്ല… കശ്മീരിലേക്ക് ടിക്കറ്റെടുത്ത് ഷാദി ഡോട്ട് കോം ഉടമ

Published by

ന്യൂദല്‍ഹി: പഹല്‍ഗാം ഭീകരാക്രമണത്തില്‍ വിറങ്ങലിച്ച കശ്മീരിന് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് ഷാദി ഡോട്ട് കോം സ്ഥാപകന്‍ അനുപം മിത്തല്‍.

ഭീകരാക്രമണത്തിന്റ ഭീതിയെ തുടര്‍ന്ന് ഇപ്പോള്‍ ജമ്മു കാശ്മീരിലെ ടൂറിസം മേഖല തകര്‍ച്ചയിലാണ്. മുഴുവന്‍ ഹോട്ടലുകളും ഹൗസ് ബോട്ടുകളും ഒഴിഞ്ഞു കിടക്കുന്നു. ഈ അവസരത്തില്‍ കുടുംബസമേതം ടിക്കറ്റ് ബുക്ക് ചെയ്താണ് അനുപം മിത്തല്‍ ജമ്മു കാശ്മീരിന് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് രംഗത്തെത്തിയത്.

വിമാന ടിക്കറ്റുകളുടെ ചിത്രങ്ങള്‍ അദ്ദേഹം എക്‌സില്‍ പങ്കുവച്ചു. പ്രതിസന്ധി ഘട്ടത്തില്‍ കശ്മീര്‍ ടൂറിസത്തെ പിന്തുണയ്‌ക്കാന്‍ മറ്റുള്ളവരോട് അഭ്യര്‍ത്ഥിക്കുകയും ചെയ്തു. വിനോദ സഞ്ചാരികള്‍ മടങ്ങി വരണം എന്നതാണ് കാശ്മീരിന്റെ ആവശ്യം.അതിനാല്‍ ഞാന്‍ എന്റെ ടിക്കറ്റ് ബുക്ക് ചെയ്തു. നമ്മള്‍ അപ്രത്യക്ഷമായാല്‍ ശത്രുക്കള്‍ വിജയിക്കും. നമ്മള്‍ കാശ്മീരിലേക്ക് മടങ്ങിയെത്തിയാല്‍ കാശ്മീരും ഭാരതവും ജയിക്കും, അദ്ദേഹം എക്‌സില്‍ കുറിച്ചു. ചലോകശ്മീര്‍, ജയ്ഹിന്ദ് എന്നീ ഹാഷ്ടാഗുകളും ചേര്‍ത്തായിരുന്നു അദ്ദേഹത്തിന്റെ കുറിപ്പ്.

 

Share
Janmabhumi Online

Online Editor @ Janmabhumi

പ്രതികരിക്കാൻ ഇവിടെ എഴുതുക