ജെറുസലെം: ഹമാസ് ഇസ്രയേലിലേക്ക് അതിര്‍ത്തി കടന്ന് വന്ന് നിരവധി ജുതന്മാരെ വെടിവെച്ച കൊലപ്പെടുത്തിയ സംഭവത്തിന് ശേഷം ഇസ്രയേലില്‍ സുരക്ഷയ്‌ക്കായി ജൂതന്മാര്‍ കാവല്‍ നായ്‌ക്കളെ വാങ്ങുന്ന പ്രവണത കൂടിവരുന്നു. 2023ലാണ് ഹമാസ് ഇസ്രയേലിലേക്ക് കയറിവന്ന് ഒരു സംഗീതപരിപാടി ആസ്വദിക്കുകയായിരുന്ന ഉസ്രയേലികളെ ആക്രമിച്ചത്.
ഇസ്രയേല്‍ പ്രൊട്ടക്ഷന്‍ കെ9 എന്ന കമ്പനിയുടെ യൂട്യൂബ് വീഡിയോ കാണാം:
ഇപ്പോള്‍ ഇസ്രയേല്‍ പ്രൊട്ടക്ഷന്‍ കെ9 എന്ന കമ്പനി സൈനിക നിലവാരത്തിലുള്ള നായ്‌ക്കളെയാണ് പരിശീലിപ്പിച്ച ശേഷം വില്‍ക്കുന്നത്. ആദ്യമൊക്കെ 30000 ഡോളറിന് വിറ്റിരുന്നത്. എന്നാല്‍ 2023 ഒക്ടോബര്‍ ഏഴിന് ഇസ്രയേലില്‍ നടന്ന ഹമാസ് ആക്രമണത്തിന് ശേഷം ഈ നായ്‌ക്കളെ ഇപ്പോള്‍ 75000 ഡോളര്‍ മുതല്‍ ഒരു ലക്ഷം ഡോളര്‍ വരെയുള്ള വന്‍തുകയ്‌ക്കാണ് വില്‍ക്കുന്നത്. ഓര്‍ഡര്‍ ആണെങ്കില്‍ നൂറുകണക്കിനാണ്.
സൈനികാവശ്യത്തിന് ഉപയോഗിക്കുന്ന തരം കാവല്‍നായ്‌ക്കളെയാണ് ഇവര്‍ ഓണ്‍ലൈന്‍ വഴി വില്‍ക്കുന്നത്. ഇതിനായി ജര്‍മ്മനിയിലും ബെല്‍ജിയത്തിലും എല്ലാം ഈ കമ്പനിയുടെ ഉടമകളായ ബോബ് റോഫും ഡെറിയും പോകുന്നു. ജര്‍മനിയില്‍ നിന്നും ഷെപ്പേഡ് വിഭാഗത്തില്‍പ്പെട്ടവയേയും ബെല്‍ജിയത്തില്‍ നിന്നും മലിനോയിസ് വിഭാഗത്തില്‍പ്പെട്ട നായക്കളേയും ആണ് വാങ്ങുന്നത്.
പരിശീലനം കഴിഞ്ഞ ഇവയുടെ അടുത്ത് ശത്രു എത്തിപ്പെട്ടാല്‍ അവന്റെ കഥ കഴിയുമെന്ന് ഉറപ്പ്. അത്രയ്‌ക്ക് ഉടമയെ സംരക്ഷിക്കാനുള്ള ത്വരയും കരുത്തും ഈ നായ്‌ക്കളിലുണ്ട്. ശത്രുക്കളെ കുരച്ച് ഓടിക്കാന്‍ പ്രത്യേകം ഇവയ്‌ക്ക് കഴിവുണ്ട്. ഇവയുടെ ശബ്ദവും പേടിപ്പെടുത്തുന്ന ഒന്നാണ്. ഇവയെ ഇണക്കാന്‍ 18 മാസത്തെ പരിശീലനം വേണ്ടിവരും. ജനിച്ച് ഏതാനും ദിവസങ്ങള്‍ കഴിഞ്ഞാല്‍ തന്നെ നായക്കളെ പരിശീലിപ്പിച്ച് തുടങ്ങും. പല തരത്തിലുള്ള കരസ്പര്‍ശം, വിവിധ കാലാവസ്ഥയിലുള്ള പരിശീലനം എന്നിങ്ങനെയാണ് നല്‍കുക.
ഇപ്പോള്‍ ഇസ്രയേലിലെ ജൂതന്മാര്‍ മാത്രമല്ല, യുഎസിലേയും യുകെയിലേയും മറ്റ് യൂറോപ്യന്‍ രാജ്യങ്ങളിലും താമസിക്കുന്ന ജൂതന്മാര്‍ വരെ സൈനിക നിലവാരമുള്ള കാവല്‍ നായ്‌ക്കളെ വിലയ്‌ക്ക് വാങ്ങി വീട്ടില്‍ വളര്‍ത്തുകയാണ്. കാരണം ജൂതന്മാര്‍ക്ക് നേരെയുള്ള ഇസ്ലാമിക ഭീകരരുടെ ആക്രമണം വര്‍ധിച്ചതാണ് ഇതിന് കാരണം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: