സംയുക്ത പ്രവേശന പരീക്ഷ (നിപെര്‍ ജെഇഇ-2025) ജൂണ്‍ 10 ന്
വിശദവിവരങ്ങള്‍ https://niper.gov.in/niperjee2025ല്‍
മെയ് 20 വരെ ഓണ്‍ലൈനില്‍ അപേക്ഷിക്കാം.
നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഫാര്‍മസ്യൂട്ടിക്കല്‍ എഡ്യുക്കേഷന്‍ ആന്‍ഡ് റിസര്‍ച്ച് (നിപെര്‍) അഹമ്മദാബാദ്, ഗുവാഹട്ടി, ഹാജിപൂര്‍, ഹൈദരാബാദ്, കൊല്‍ക്കത്ത, റായ്ബറേലി, എസ്എഎസ് നഗര്‍ (മൊഹാളി) കാമ്പസുകളിലായി നടത്തുന്ന വിവധ മാസ്റ്റേഴ്‌സ് പ്രോഗ്രാമുകളിലേക്കുള്ള ഓണ്‍ലൈന്‍ സംയുക്ത പ്രവേശന പരീക്ഷ (നിപെര്‍ ജെഇഇ-2025)ജൂണ്‍ 10 ന് ദേശീയതലത്തില്‍ സംഘടിപ്പിക്കും. കേരളത്തില്‍ തിരുവനന്തപുരം നഗരത്തില്‍ ദേശീയതലത്തില്‍ സംഘടിപ്പിക്കും. കേരളത്തില്‍ തിരുവനന്തപുരം നഗരത്തില്‍ പരീക്ഷാ കേന്ദ്രമുണ്ടാവും. വിജ്ഞാപനവും ഇന്‍ഫര്‍മേഷന്‍ ബ്രോഷ്യറും https:/niper.gov.in/niperjee 2025 ല്‍ ലഭിക്കും.
മാസ്റ്റേഴ്‌സ് പ്രോഗ്രാമുകള്‍: എംഎസ്(ഫാം), ഡിസിപ്ലിനുകള്‍-മെഡിസിനല്‍ കെമിസ്ട്രി, നാച്വറല്‍ പ്രോഡക്ടസ്, ട്രഡീഷണല്‍ മെഡിസിന്‍, ഫാര്‍മസ്യൂട്ടിക്കല്‍ അനാലിസിസ്, ഫാര്‍മാക്കോളജി ആന്‍ഡ് ടോക്‌സിക്കോളജി, റെഗുലേറ്ററി ടോക്‌സിക്കോളജി, ഫാര്‍മസ്യൂട്ടിക്‌സ്, ഫാര്‍മകോ ഇന്‍ഫര്‍മാറ്റിക്‌സ്, റെഗുലേറ്ററി അഫയേഴ്‌സ്, എംഫാം-ഫാര്‍മസ്യൂട്ടിക്കല്‍ ടെക്‌നോളജി (ഫോര്‍മുലേഷന്‍സ്), ഫാര്‍മസി പ്രാക്ടീസ്, ക്ലിനിക്കല്‍ റിസര്‍ച്ച്; എംടെക്-ബയോ ടെക്‌നോളജി/ഫാര്‍മസ്യൂട്ടിക്കല്‍ ടെക്‌നോളജി (ബയോടെക്), ഫാര്‍മസ്യൂട്ടിക്കല്‍ ടെക്‌നോളജി (പ്രോസസ് കെമിസ്ട്രി/മെഡിസിനല്‍ കെമിസ്ട്രി), മെഡിക്കല്‍ ഡിവൈസസ്, മെഡിക്കല്‍ ടെക്‌നോളജി; എംബിഎ (ഫാം)-ഫാര്‍മസ്യൂട്ടിക്കല്‍ മാനേജ്‌മെന്റ്.
ഓരോ കാമ്പസിലും ലഭ്യമായ പ്രോഗ്രാമുകള്‍ സീറ്റുകള്‍, യോഗ്യതാ മാനദണ്ഡങ്ങള്‍, ഫീസ് ഘടന അടക്കമുള്ള വിവരങ്ങള്‍ ഇന്‍ഫര്‍മേഷന്‍ ബ്രോഷ്യറിലുണ്ട്. 2025 ജൂലൈ 15 നകം ഫൈനല്‍ സെമസ്റ്റര്‍ യോഗ്യതാ പരീക്ഷ പൂര്‍ത്തിയാവുന്നവര്‍ക്കും അപേക്ഷിക്കാം.
അപേക്ഷാ ഫീസ്: എംഎസ് (ഫാം)/എംഫാം/എംബിഎ (ഫാം) കോഴ്‌സുകള്‍ക്കായുള്ള ടെസ്റ്റിന് ജനറല്‍/ഒബിസി/പിഡബ്ല്യുബിഡി/ഇഡബ്ല്യുഎസ് വിഭാഗങ്ങള്‍ക്ക് 4000 രൂപ, എസ്‌സി/എസ്ടി-2000 രൂപ; എംടെക് പ്രോഗ്രാമുകള്‍ക്കും ഇതേ ഫീസ് നല്‍കണം. എന്നാല്‍ ഈ രണ്ട് വിഭാഗത്തിലും പെടുന്ന പ്രോഗ്രാമുകള്‍ക്ക് അപേക്ഷിക്കുന്നവര്‍ യഥാക്രമം 5000 രൂപ, 2500 രൂപ എന്നിങ്ങനെ നല്‍കിയാല്‍ മതി. ഓണ്‍ലൈനില്‍ മെയ് 20 വരെ അപേക്ഷിക്കാം. തെറ്റുകളുണ്ടെങ്കില്‍ തിരുത്തുന്നതിന് 21, 22 തീയതികളില്‍ സൗകര്യം ലഭിക്കും. മെയ് 30 മുതല്‍ ഹാള്‍ ടിക്കറ്റ് ഡൗണ്‍ലോഡ് ചെയ്യാം. അപേക്ഷാ സമര്‍പ്പണത്തിനുള്ള നിര്‍ദ്ദേശങ്ങളും ‘നിപെര്‍ ജെഇഇ’യുടെ വിവരങ്ങളും ഇന്‍ഫര്‍മേഷന്‍ ബ്രോഷ്യറിലുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: