തിരുവനന്തപുരം: ഐ പി എസ് തലപ്പത്ത് വീണ്ടും അഴിച്ചുപണി. എം ആര്‍ അജിത് കുമാറിനെ ബറ്റാലിയന്‍ എഡിജിപിയായി നിയമിച്ചു. എക്‌സൈസ് കമ്മീഷണറായി നിയമിച്ച ഉത്തരവ് റദ്ദാക്കിയാണിത്.
ജയില്‍ മേധാവിയായി ബല്‍റാം കുമാര്‍ ഉപാധ്യായ തുടരും.എക്‌സൈസ് കമ്മീഷണറായി മഹിപാല്‍ യാദവിനെ തിരികെ നിയമിച്ചു. എച്ച് വെങ്കിടേഷിന് ക്രൈം ബ്രാഞ്ച് ചുമതല വീണ്ടും നല്‍കി . സൈബര്‍ ഓപ്പറേഷന്റെ ചുമതല എസ് ശ്രീജിത്തിനാണ്.
വിജിലന്‍സ് ഡയറക്ടര്‍ ഒഴിച്ചുള്ള എല്ലാ സ്ഥലംമാറ്റങ്ങളും നിര്‍ത്തിവെച്ചു. ഉദ്യോഗസ്ഥര്‍ പരാതി അറിയിച്ചതോടെയെന്ന് സര്‍ക്കാര്‍ നടപടി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: