Thursday, April 9, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

തുര്‍ക്കിയെപ്പറ്റി ചോദിച്ചപ്പോള്‍ ഉത്തരം പറയാനാവാതെ മൈക്ക് മാറ്റിക്കളിച്ച് ജയറാം രമേഷും പവന്‍ഖേരയും; കോണ്‍ഗ്രസ് തുര്‍ക്കി അനുയായികളോ?

തുര്‍ക്കിയെ ഇന്ത്യയിലെ ബിസിനസുകാരും കേന്ദ്രസര്‍ക്കാരും ബഹിഷ്കരിക്കുന്നതിനെക്കുറിച്ച് ചോദിച്ചപ്പോള്‍ വാര്‍ത്താസമ്മേളനത്തില്‍ പ്രതികരിക്കാനാവാതെ ആശയക്കുഴപ്പത്തിലായി കോണ്‍ഗ്രസ് നേതാക്കളായ ജയറാം രമേഷും പവന്‍ ഖേരയും. പവന്‍ ഖേര പറയട്ടെ എന്ന അര്‍ത്ഥത്തില്‍ ജയറാം രമേഷ് മൈക്ക് പവന്‍ ഖേരയുടെ അടുത്തേക്ക് നീക്കിവെച്ചപ്പോള്‍ തിരിച്ച് ജയറാം രമേഷ് ഈ ചോദ്യത്തിന് ഉത്തരം നല്‍കട്ടെ എന്ന രീതിയില്‍ പവന്‍ ഖേര മൈക്ക് ജയറാം രമേഷിന്റെ അടുത്തേക്കും നീക്കികളിക്കുകയായിരുന്നു.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
May 17, 2025, 07:44 pm IST
in India, World
തുര്‍ക്കിയെപ്പറ്റി ചോദിച്ചപപോള്‍ വാര്‍ത്താസമ്മേളനത്തില്‍ ഉത്തരം പറയാനാകാകെ കുഴങ്ങുന്ന കോണ്‍ഗ്രസ് നേതാക്കളായ ജയറാം രമേഷും പവന്‍ ഖേരയും

തുര്‍ക്കിയെപ്പറ്റി ചോദിച്ചപപോള്‍ വാര്‍ത്താസമ്മേളനത്തില്‍ ഉത്തരം പറയാനാകാകെ കുഴങ്ങുന്ന കോണ്‍ഗ്രസ് നേതാക്കളായ ജയറാം രമേഷും പവന്‍ ഖേരയും

ന്യൂദല്‍ഹി: തുര്‍ക്കിയെ ഇന്ത്യയിലെ ബിസിനസുകാരും കേന്ദ്രസര്‍ക്കാരും ബഹിഷ്കരിക്കുന്നതിനെക്കുറിച്ച് ചോദിച്ചപ്പോള്‍ വാര്‍ത്താസമ്മേളനത്തില്‍ പ്രതികരിക്കാനാവാതെ ആശയക്കുഴപ്പത്തിലായി കോണ്‍ഗ്രസ് നേതാക്കളായ ജയറാം രമേഷും പവന്‍ ഖേരയും. പവന്‍ ഖേര പറയട്ടെ എന്ന അര്‍ത്ഥത്തില്‍ ജയറാം രമേഷ് മൈക്ക് പവന്‍ ഖേരയുടെ അടുത്തേക്ക് നീക്കിവെച്ചപ്പോള്‍ തിരിച്ച് ജയറാം രമേഷ് ഈ ചോദ്യത്തിന് ഉത്തരം നല്‍കട്ടെ എന്ന രീതിയില്‍ പവന്‍ ഖേര മൈക്ക് ജയറാം രമേഷിന്റെ അടുത്തേക്കും നീക്കികളിക്കുകയായിരുന്നു. തുര്‍ക്കിയുമായുള്ള കോണ്‍ഗ്രസിന്റെ രഹസ്യബന്ധം പുറത്തുകൊണ്ടുവരുന്ന ഈ വീഡിയോ വൈറലായി പ്രചരിക്കുകയാണ്.

എന്താണ് കോണ്‍ഗ്രസും തുര്‍ക്കിയും തമ്മിലുള്ള ബന്ധം? എന്തിനാണ് തുര്‍ക്കിയെക്കുറിച്ച് ചോദിക്കുമ്പോള്‍ കോണ്‍ഗ്രസ് നേതാക്കള്‍ക്ക് ആശയക്കുഴപ്പം? തുടങ്ങി ചോദ്യങ്ങള്‍ ഇന്ത്യയില്‍ ഉയരുകയാണ്.

ഇന്ന് കോണ്‍ഗ്രസിലെ സോണിയാഗാന്ധിയുടെ വിശ്വസ്തര്‍ ജയറാം രമേഷും പവന്‍ ഖേരയുമാണ്. കോണ്‍ഗ്രസില്‍ ശശി തരൂരിനെ നിശ്ശബ്ദനാക്കുന്നത് ജയറാം രമേഷാണ്. ജയറാം രമേഷും പവന്‍ ഖേരയുമാണ് സോണിയാഗാന്ധിയുടെ അജണ്ടകള്‍ ഇന്ത്യയില്‍ വാര്‍ത്താസമ്മേളനത്തില്‍ അപ്പപ്പോള്‍ അറിയിക്കുന്നത്. എന്നാല്‍ തുര്‍ക്കിയെക്കുറിച്ച് ചോദിച്ചപ്പോള്‍ ഉത്തരം പറയാനാകാത്തത് വഴി ഇരുവരും അപഹാസ്യരാവുകയായിരുന്നു. അദാനിയ്‌ക്കെതിരെ ഇന്ത്യയില്‍ ഏറ്റവുമധികം ആശയക്കുഴപ്പമുണ്ടാക്കാന്‍ വേണ്ടി വാര്‍ത്താസമ്മേളനം നടത്തിയത് ഈ രണ്ട് നേതാക്കളാണ്. അദാനിയ്‌ക്കെതിരെ ഒട്ടേറെ വ്യാജ ആരോപണങ്ങള്‍ ഇരുവരും വാര്‍ത്താസമ്മേളനങ്ങളില്‍ വിളമ്പിയിരുന്നവരാണ്.

അതിനിടെയാണ് തുര്‍ക്കിയില്‍ കോണ്‍ഗ്രസിന് ഓഫീസുണ്ടെന്നും അതിന്റെ ചുമതലക്കാരന്‍ ഒരു തുര്‍ക്കിക്കാരനാണെന്നും ഉള്ള വിവരങ്ങള്‍ ഇപ്പോള്‍ പുറത്തുവന്നിരിക്കുന്നത്. ആരാണ് തുര്‍ക്കിയില്‍ കോണ്‍ഗ്രസിന് വേണ്ടി ഓഫീസ് എടുത്തുകൊടുത്തത് എന്ന ചോദ്യവും കോണ്‍ഗ്രസിനെ പ്രതിരോധത്തിലാക്കുകയാണ്. മാത്രമല്ല, കോണ്‍ഗ്രിസന് തുര്‍ക്കിയില്‍ എന്താണ് കാര്യമെന്നും അറിയുന്നില്ല. സോണിയാഗാന്ധിയുടെ വിശ്വസ്തനായ സാം പിത്രോദയുടെ ചുമതലയിലുള്ള ഇന്ത്യന്‍ ഓവര്‍സീസ് കോണ്‍ഗ്രസ് ( ഐഒസി) എന്ന സംഘടനയുണ്ട്. വിദേശരാജ്യങ്ങളില്‍ നിന്നും കോണ്‍ഗ്രസിനുള്ള ഫണ്ട് സംഘടിപ്പിക്കലും ഇന്ത്യയില്‍ ആവശ്യമെങ്കില്‍ വിദേശരാജ്യങ്ങളെ ഉപയോഗിച്ച് കുത്തിത്തിരിപ്പുണ്ടാക്കാനും കഴിവുള്ള സംഘടനയാണ് ഇത്. ഈ ഇന്ത്യന്‍ ഓവര്‍സീസ് കോണ്‍ഗ്രസിന്റെ പേരിലാണ് തുര്‍ക്കിയില്‍ കോണ്‍ഗ്രസ് ഓഫീസ് പ്രവര്‍ത്തിക്കുന്നത്.

തുര്‍ക്കി നേതാവ് റെസപ് തയ്യിപ് എര്‍ദോഗാന്‍ ഒരു ഏകാധിപതിയായ ഭരണാധികാരിയാണ്. സിറിയയില്‍ റഷ്യയുടെ പിന്തുണയുള്ള അല്‍ ബാഷര്‍ ഭരണം അട്ടിമറിച്ചതിന് പിന്നില്‍ തുര്‍ക്കി നേതാവ് റെസപ് തയ്യിപ് എര്‍ദോഗാന്‍ ആണ് പ്രവര്‍ത്തിച്ചത്. അമേരിക്കയുടെ സമാന്തരസര്‍ക്കാരായ ഡീപ് സ്റ്റേറ്റിന്റെ ഏജന്‍റും കൂടിയാണ് റെസപ് തയ്യിപ് എര്‍ദോഗാന്‍.

യുഎസ് പ്രസിഡന്‍റ് ഡൊണാള്‍ഡ് ട്രംപ് റെസപ് തയ്യിപ് എര്‍ദോഗാന് ഇന്ത്യാ-പാക് യുദ്ധം അവസാനിച്ച ഉടന്‍ 30.4 കോടി ഡോളറിന്റെ ആധുനിക മിസൈല്‍ ആണ് തുര്‍ക്കിക്ക് നല്‍കുന്നത്. ഇന്ത്യയ്‌ക്കെതിരെ ആക്രമണം നടത്താന്‍ വേണ്ട ഡ്രോണുകള്‍ പാകിസ്ഥാന് നല്‍കിയ തുര്‍ക്കിയ്‌ക്ക് ഉടനെ കോടികള്‍ വിലമതിക്കുന്ന ആധുനിക മിസൈലുകള്‍ കൈമാറാനുള്ള യുഎസ് പ്രസിഡന്‍റ് ട്രംപിന്റെ തീരുമാനം ഇന്ത്യയെയും ആശയക്കുഴപ്പത്തിലാക്കുന്നു. മാത്രമല്ല, റഷ്യ- ഉക്രൈന്‍ യുദ്ധം അവസാനിപ്പിക്കാനുള്ള സമാധാനചര്‍ച്ച നടത്താന്‍ ഡൊണാള്‍ഡ് ട്രംപ് തെരഞ്ഞെടുത്ത വേദി തുര്‍ക്കിയും മധ്യസ്ഥന്‍ എര്‍ദോഗാനും ആണെന്നത് ട്രംപും എര്‍ദോഗാനും തമ്മിലുള്ള ആഴമാണ് കാണിക്കുന്നത്.

ഇന്ത്യയാകട്ടെ പാകിസ്ഥാന്‍ ഇന്ത്യയ്‌ക്കെതിരെ തുര്‍ക്കി നിര്‍മ്മിത ഡ്രോണുകള്‍ ഉപയോഗിച്ചതോടെ തുര്‍ക്കിക്കെതിരെ ശക്തമായ നിലപാടുകളുമായി മുന്നോട്ട് പോവുകയാണ്. തുര്‍ക്കിയില്‍ നിന്നുള്ള ആപ്പിള്‍ ഇറക്കുമതി നിരോധിച്ചു. മുംബൈ എയര്‍പോര്‍ട്ടില്‍ ഗ്രൗണ്ട് ക്ലിയറന്‍സ് ജോലിയില്‍ നിന്നും തുര്‍ക്കി കമ്പനിയെ ഒഴിവാക്കി. കോടികളുടെ തുര്‍ക്കിയുമായുള്ള മറ്റ് ബിസിനസുകളും ഇന്ത്യ റദ്ദാക്കുകയാണ്.

ഈ പശ്ചാത്തലത്തില്‍ തുര്‍ക്കി ബഹിഷ്കരണത്തെക്കുറിച്ചുള്ള മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തിന് മറുപടി പറയാനാകാതെ ആശയക്കുഴപ്പത്തില്‍ ഇരിക്കുന്ന പവന്‍ ഖേരയുടെയും ജയറാം രമേഷിന്റെയും വീഡിയോ വൈറലായി പ്രചരിക്കുന്നത്. ഇതോടെ കോണ്‍ഗ്രസം തുര്‍ക്കിയും തമ്മിലുള്ള രഹസ്യബന്ധത്തിന്റെ അടിസ്ഥാമെന്ത് എന്ന ചോദ്യം ഉയരുകയാണ്.

Tags: PawanKheraIndianOverseasCongresscongressRecep Tayyip ErdoganTurkeyJairamRameshTurkiyeSampitroda
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

അടൂരിലെ ലഘുലേഖ വിവാദം: മാധ്യമങ്ങളോട് പ്രതികരിക്കെ പൊട്ടിക്കരഞ്ഞ യുഡിഎഫ് സ്ഥാനാര്‍ത്ഥി സി വി ശാന്തകുമാറിനെതിരെ കേസെടുക്കാന്‍ കളക്ടറുടെ നിര്‍ദേശം

Kerala

പാലക്കാട് ശോഭാസുരേന്ദ്രന് നേരെ കയ്യേറ്റശ്രമം; തോൽവി ഭയന്ന് കോൺഗ്രസ് തനിക്കെതിരെ ആസൂത്രിത നീക്കം നടത്തുന്നുവെന്ന് ശോഭ

Kerala

കേരളത്തില്‍ കോണ്‍ഗ്രസിന്റെ പ്രചാരണത്തിനായി ഉപയോഗിക്കുന്നത് തെലങ്കാനയിലെ അഴിമതിയിലൂടെ സമ്പാദിക്കുന്ന പണം: കവിത

Kerala

ബിജെപി ജയിക്കാതിരിക്കാൻ ഇടതനും വലതനും നൽകും: മത്സരിക്കാത്ത മണ്ഡലങ്ങളിൽ പിന്തുണ ആർക്കെന്ന് പരസ്യമാക്കില്ലെന്ന് എസ്ഡിപിഐ

Kerala

പത്തനംതിട്ടയില്‍ സിപിഎം പ്രവര്‍ത്തകന് വെട്ടേറ്റു, ആക്രമിച്ചത് കോണ്‍ഗ്രസുകാരനെന്ന് ആരോപണം

പുതിയ വാര്‍ത്തകള്‍

സംസ്ഥാനത്ത് കുതിപ്പ് തുടർന്ന് സ്വർണ്ണവില: ഇന്നത്തെ വില അറിയാം

അയുത ചണ്ഡികാ മഹായാഗത്തോടനുബന്ധിച്ച്
നടക്കുന്ന ചണ്ഡികാഹോമത്തില്‍ ഖസാക്കിസ്ഥാന്‍ സ്വദേശിയായ നാസര്‍ പങ്കുചേര്‍ന്നപ്പോള്‍

ദേവീമന്ത്രത്തിലലിഞ്ഞ് ഖസാക്കിസ്ഥാന്‍ സ്വദേശി നാസര്‍

മാധവ്ജിയുടെ ജന്മശതാബ്ദി ആഘോഷത്തോടനുബന്ധിച്ച് പൂനെയില്‍ നടന്ന പരിപാടി ആചാര്യ ഗുരു വിലാസ് വൈശമ്പായന്‍ ഉദ്ഘാടനം ചെയ്യുന്നു

ഇന്ന് വീടുകളില്‍ കെടാവിളക്ക് കത്തിക്കണം: ഗുരുവിലാസ് വൈശമ്പായന്‍

വെടിനിര്‍ത്തല്‍ പ്രതീക്ഷ തകര്‍ത്ത് ലെബനനില്‍ ജനവാസ മേഖലകളിൽ ഇസ്രായേൽ നടത്തുന്നത് സമാനതകളില്ലാത്ത ആക്രമണം, 254 പേർ കൊല്ലപ്പെട്ടു

ബിജെപി ദേശീയ നിര്‍വാഹകസമിതി അംഗം പ്രേമാനന്ദ റെഡ്ഡി ചെല്ലപ്പന്റെ കുടുംബാംഗങ്ങളെ സന്ദര്‍ശിച്ചപ്പോള്‍

സിപിഐ നേതാക്കളെ അറസ്റ്റ് ചെയ്യണം; ബാധ്യത എഴുതിത്തള്ളണം: ബിജെപി

ക്ഷേത്രത്തില്‍ പൂജാരി ജീവനൊടുക്കിയ സംഭവം: പോലീസിന്റെ ഒളിച്ചുകളി; കടകംപള്ളിയെ രക്ഷിക്കാന്‍ നീക്കം

കടകംപള്ളി എന്ന് മുതലാണ് വിശ്വാസിയായത്: വി. മുരളീധരന്‍

കേരളത്തിന്റെ ഭാവി നിർണയിക്കുന്ന അതിപ്രധാനമായ നിയമസഭാ തെരഞ്ഞെടുപ്പാണ് ഇത്തവണത്തേതെന്ന് മുഖ്യമന്ത്രി

എഫ്സിആര്‍എ; സിബിസിഐ സംഘം റിജിജുവുമായി കൂടിക്കാഴ്ച നടത്തി

ആര്‍ട്ടെമിസ് 2: ആദ്യമായി ഐഎസ്എസിലേക്ക് ഷിപ്പ് ടു ഷിപ്പ് കോള്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.