തിരുവനന്തപുരം:നഗരത്തില്‍ നിന്നും കാണാതായ കുട്ടിയെ കണ്ടെത്തി.കഴിഞ്ഞ ദിവസം കാണാതായ കിള്ളിപ്പാലം തരംഗത്തില്‍ അര്‍ജുനെ (13)യാണ് കണ്ടെത്തിയത്.
കുട്ടിയെ തൃപ്പൂണിത്തുറയില്‍ നിന്നാണ് കണ്ടെത്തിയത്. ട്രെയിനില്‍ കയറി തൃപ്പൂണിത്തുറയില്‍ ഇറങ്ങി.
കഴിഞ്ഞ ദിവസം വൈകിട്ട് അഞ്ച് മണിയോടെയാണ് കുട്ടിയെ കാണാതായത്. ക്ഷേത്രത്തില്‍ പോകുന്നുവെന്ന് പറഞ്ഞ് ഇറങ്ങിയ കുട്ടി ഏറെ വൈകിയിട്ടും തിരികെ വരാതായതിനെ തുടര്‍ന്നാണ് കാണാതെ പോയ വിവരം പുറത്തറിയുന്നത്.ഫോര്‍ട്ട് കൊച്ചി പൊലീസ് നടത്തിയ തിരച്ചിലിലാണ് കുട്ടിയെ കണ്ടെത്തിയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: