ന്യൂഡൽഹി: ഇന്ത്യയും അഫ്ഗാനിസ്താനും തമ്മിലുള്ള ബന്ധത്തിൽ വിള്ളൽ വീഴ്‌ത്താൻ പാകിസ്താനെ ഒരു തരത്തിലും അനുവദിക്കില്ലെന്ന് ഇന്ത്യ. ഇന്ത്യൻ വിദേശകാര്യ മന്ത്രി എസ് ജയ്ശങ്കറും താലിബാൻ സർക്കാർ പ്രതിനിധിയും അഫ്ഗാൻ വിദേശകാര്യ മന്ത്രിയുമായ ആമിർ ഖാൻ മുത്തഖിയുമായി നടത്തിയ ഫോൺ സംഭാഷണത്തിന്റെ ഭാഗമായാണ് പ്രസ്താവന
ഇന്ത്യക്കും അഫ്ഗാനിസ്താനുമിടയിൽ ഓപ്പറേഷൻ സിന്ദൂരിനിടെ പാകിസ്താൻ സൃഷ്ടിച്ച വിടവുകൾ നികത്തുക എന്ന ലക്ഷ്യത്തോടെയായിരുന്നു ചർച്ചകൾ. അഫ്ഗാനിസ്താനിൽ ഇന്ത്യ മിസൈൽ ആക്രമണം നടത്തിയെന്ന പാകിസ്താന്റെ അവകാശവാദങ്ങളെ കാബൂൾ നിഷേധിച്ചു. പാകിസ്താന്റെ ആരോപണങ്ങൾ അടിസ്ഥാനരഹിതമാണെന്ന് അഫ്ഗാൻ പ്രതിരോധ മന്ത്രാലയ വക്താവ് ഇനയത്തുല്ല ഖവർസ്മി പറഞ്ഞു. പാകിസ്താന്റെ ആരോപണങ്ങൾ തെറ്റാണെന്നും തികച്ചും പരിഹാസ്യമായ അവകാശവാദമാണെന്നും ഇന്ത്യയും വിശേഷിപ്പിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: