Saturday, March 21, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

ദുരന്തപ്രതിരോധശേഷി: സിക്കിം സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റിയും അമൃത സര്‍വകലാശാലയും ധാരണാപത്രം ഒപ്പുവച്ചു

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
May 17, 2025, 10:15 am IST
in Kerala
കിഴക്കന്‍ ഹിമാലയത്തില്‍ സമൂഹ പ്രതിരോധശേഷിയും ദുരന്ത തയാറെടുപ്പും ശക്തിപ്പെടുത്തുന്നതിനുള്ള ധാരണാപത്രത്തില്‍ ഡോ. മനീഷ വിനോദിനി രമേഷ്, പ്രഭാകര്‍റായ് എന്നിവര്‍ ചേര്‍ന്ന് ഒപ്പുവെയ്ക്കുന്നു

കിഴക്കന്‍ ഹിമാലയത്തില്‍ സമൂഹ പ്രതിരോധശേഷിയും ദുരന്ത തയാറെടുപ്പും ശക്തിപ്പെടുത്തുന്നതിനുള്ള ധാരണാപത്രത്തില്‍ ഡോ. മനീഷ വിനോദിനി രമേഷ്, പ്രഭാകര്‍റായ് എന്നിവര്‍ ചേര്‍ന്ന് ഒപ്പുവെയ്ക്കുന്നു

കരുനാഗപ്പള്ളി: കിഴക്കന്‍ ഹിമാലയത്തില്‍ സമൂഹ പ്രതിരോധശേഷിയും ദുരന്ത തയാറെടുപ്പും ശക്തിപ്പെടുത്തുന്നതിനായി അമൃത വിശ്വവിദ്യാപീഠവും സിക്കിം സംസ്ഥാന ദുരന്തനിവാരണ അതോറിറ്റിയും (എസ്എസ്ഡിഎംഎ) ധാരണാപത്രം ഒപ്പുവച്ചു. എസ്എസ്ഡിഎംഎയുടെ റിലീഫ് കമ്മിഷണര്‍- കം- സെക്രട്ടറി എം.ടി. ഷെര്‍പ്പയുടെ സാന്നിധ്യത്തില്‍ എസ്എസ്ഡിഎംഎ ഡയറക്ടര്‍ പ്രഭാകര്‍ റായ്, അമൃത ഡബ്ല്യൂഎന്‍എ ഡയറക്ടര്‍ പ്രൊവോസ്റ്റ് ഡോ. മനീഷ വിനോദിനി രമേഷ് എന്നിവര്‍ ചേര്‍ന്നാണ് ധാരണാപത്രം ഒപ്പുവച്ചത്.

ഏറ്റവും പരിസ്ഥിതിദുര്‍ബലമായ മേഖലകളിലൊന്നായ സിക്കിമില്‍ മണ്ണിടിച്ചില്‍, ഉരുള്‍പൊട്ടല്‍ പോലെയുള്ള ദുരന്തസാധ്യതകള്‍ കുറയ്‌ക്കുന്നതിനോടൊപ്പം സുസ്ഥിര സമൂഹ വികസനം ലക്ഷ്യമിട്ടാണ് ഈ സഹകരണം. അമൃത സ്‌കൂള്‍ ഫോര്‍ സസ്റ്റൈനബിള്‍ ഫ്യൂച്ചേഴ്സ്, അമൃത സെന്റര്‍ ഫോര്‍ വയര്‍ലെസ് നെറ്റ്വര്‍ക്ക്‌സ് ആന്‍ഡ് ആപ്ലിക്കേഷന്‍സ് (അമൃത ഡബ്ല്യൂഎന്‍എ), യുനെസ്‌കോ ചെയര്‍ ഓണ്‍ എക്‌സ്പീരിയന്‍ഷ്യല്‍ ലേണിങ് ഫോര്‍ സസ്‌റ്റൈനബിള്‍ ഇന്നൊവേഷന്‍ ആന്‍ഡ് ഡെവലപ്മെന്റ് എന്നിവയുടെ നേതൃത്വത്തിലാണ് പങ്കാളിത്തം.

ഗാങ്ടോക്കില്‍ വച്ചുനടന്ന ചടങ്ങില്‍ എസ് എസ്ഡിഎംഎയുടെ റിലീഫ് കമ്മിഷണര്‍- കം-സെക്രട്ടറി എം.ടി. ഷെര്‍പ്പ, അഡീഷണല്‍ ഡയറക്ടര്‍ രാജീവ് റോക്ക്, പരിശീലന ഓഫീസര്‍ കേശവ് കൊയ്രാള തുടങ്ങിയവര്‍ പങ്കെടുത്തു. അമൃതയെ പ്രതിനിധീകരിച്ച് ലൈവ്- ഇന്‍- ലാബ്സിന്റെ പ്രോഗ്രാം മാനേജര്‍ രഞ്ജിത്ത് മോഹന്‍, ഡബ്ല്യൂഎന്‍എയിലെ പ്രോജക്ട് മാനേജര്‍ എം. നിതിന്‍, റിസര്‍ച്ച് അസോസിയേറ്റുമാരായ അമൃതേഷ്, ഹരിചന്ദന, എ.എസ്. രേഷ്മ, ഫീല്‍ഡ് അസോസിയേറ്റ് ബിച്ചു എന്നിവരും പങ്കെടുത്തു.

ധാരണാപത്രത്തിന്റെ ഭാഗമായി, വലിയ തോതിലുള്ള ശേഷിവികസന പരിപാടികള്‍, പ്രദേശങ്ങളില്‍ ചെന്നുള്ള ബോധവത്കരണ ക്യാമ്പയിനുകള്‍, വിവിധ പ്രതിരോധ സംരംഭങ്ങള്‍ എന്നിവ നടപ്പിലാക്കും. ഡിജിറ്റല്‍ പ്ലാറ്റ്ഫോമുകള്‍, ബഹുഭാഷാ പഠന ഉപകരണങ്ങള്‍, വയര്‍ലെസ് സെന്‍സര്‍ നെറ്റ്വര്‍ക്കുകള്‍ എന്നിവ ഉപയോഗിച്ച് മുന്‍കൂര്‍ മുന്നറിയിപ്പ് സംവിധാനങ്ങളും തത്സമയ ആശയവിനിമയ സംവിധാനങ്ങളും സര്‍വകലാശാല വിന്യസിക്കും. 2013 മുതല്‍ ഗാങ്ടോക്കിലെ ചാന്ദ്മാരിയില്‍ മുന്‍കൂര്‍ മണ്ണിടിച്ചില്‍ മുന്നറിയിപ്പ് സംവിധാനങ്ങളില്‍ അമൃത പ്രവര്‍ത്തിച്ചുവരുന്നു. ഈയൊരു ധാരണാപത്രം ഒപ്പുവെക്കുന്നതിലൂടെ എസ്എസ്ഡിഎംയുമായുള്ള സാങ്കേതിക സഹകരണം പുതിയ തലത്തിലേക്ക് ഉയര്‍ത്തുമെന്നും ഡോ. മനീഷ വി രമേഷ് പറഞ്ഞു.

വര്‍ഷങ്ങളായി ഗുരുതരമായ അപകടസാധ്യതയുള്ള ചാന്ദ്മാരി മണ്ണിടിച്ചിലിനെ നിരീക്ഷിക്കുന്നതില്‍ അമൃതയുടെ സേവനം വളരെ പ്രശംസനീയമാണെന്നും പത്ത് പ്രധാന ഇടങ്ങളില്‍ നിരീക്ഷണ സംവിധാനം സ്ഥാപിച്ചും നിര്‍ണായക ഡാറ്റ ശേഖരിച്ചും എസ്എസ്ഡിഎംഎയുടെ ദൗത്യത്തെ വളരെയധികം ശക്തിപ്പെടുത്തിയത് അമൃതയുടെ ഈ സേവനമാണെന്നും എസ്എസ്ഡിഎംഎ ഡയറക്ടര്‍ പ്രഭാകര്‍ റായ് പറഞ്ഞു.

Tags: Amrita UniversitySikkim State Disaster Management AuthorityDisaster Resilience
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

മാതാ അമൃതാനന്ദമയിയുടെ ജന്മദിനത്തോടനുബന്ധിച്ചുള്ള പരിപാടികള്‍ മഠം വൈസ് ചെയര്‍മാന്‍ സ്വാമി അമൃത സ്വരൂപാനന്ദ പുരി വിശദീകരിക്കുന്നു. ഡോ. മനീഷ വി. രമേഷ് സമീപം
Kerala

വയനാടിന് പ്രകൃതി ദുരന്ത മുന്നറിയിപ്പ് സംവിധാനവുമായി അമൃത സര്‍വകലാശാല

Kerala

അമൃത സര്‍വകലാശാലയ്‌ക്ക് ടൈംസ് അവാര്‍ഡ്

അമൃത വിശ്വവിദ്യാപീഠം അമൃതപുരി കാമ്പസില്‍ കെമിസ്ട്രി വിഭാഗത്തിന്റെ നേതൃത്വത്തില്‍ സംഘടിപ്പിച്ച ത്രിദിന അന്താരാഷ്ട്ര സെമിനാര്‍ സിഐആര്‍ ഡയറക്ടര്‍ ബ്രഹ്മചാരി വിശ്വനാഥാമൃത ചൈതന്യ ഉദ്ഘാടനം ചെയ്യുന്നു
Kollam

‘അഡ്വാന്‍സസ് ഇന്‍ മെറ്റീരിയല്‍ സയന്‍സസ് ആന്‍ഡ് കെമിസ്ട്രി’; അന്താരാഷ്‌ട്ര സെമിനാര്‍ സംഘടിപ്പിച്ച് അമൃത വിശ്വവിദ്യാപീഠം

Education

വേള്‍ഡ് യൂണിവേഴ് സിറ്റി റാങ്കിംഗ് പട്ടികയില്‍ ചൈനയെ കടത്തിവെട്ടി ഇന്ത്യ; ഇന്ത്യയിലെ 91 സ്ഥാപനങ്ങള്‍ റാങ്ക് പട്ടികയില്‍ ചൈനയില്‍ നിന്നും 86 മാത്രം

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

നേമത്ത് താമര വീണ്ടും വിരിയും; അതിന് രാജീവ് ചന്ദ്രശേഖറിനുണ്ട് ഒരു നൂറ് കാരണങ്ങള്‍…

830 കോടിയുടെ, റഡാറിന് പോലും പിടിക്കാന്‍ കഴിയാത്ത അമേരിക്കയുടെ എഫ് 35 ഇറാന്‍ വീഴ്‌ത്തിയതെങ്ങിനെ?

ജിആര്‍ അനില്‍ (ഇടത്ത്) യുവരാജ് ഗോകുല്‍ (വലത്ത്)

നെടുമങ്ങാട് പിടിക്കാന്‍ ഉറച്ച് യുവരാജ് ഗോകുല്‍; സിപിഐ കോട്ട തകരും?

ഞാൻ വളരെ അഭിമാനിക്കുന്നു.. അല്ലു അർജുന് നന്ദി പറഞ്ഞുകൊണ്ട് ആർ.മാധവന്റെ പോസ്റ്റ്!

ഇറാനില്‍ നുഴഞ്ഞുകയറുന്ന മൊസാദ് ചാരന്മാര്‍ ഇസ്രയേല്‍കാരോ ? ഖമേനിയുടെ അന്തപുരത്തില്‍ വരെ മൊസാദ് ചാരന്മാര്‍ എത്തിയതെങ്ങിനെ?

റെക്കോർഡായി ധുരന്തർ , സാറാ അർജുൻ വാങ്ങിയ പ്രതിഫലം ഇതാണ്

പെരുമ്പാവൂരില്‍ സ്വതന്ത്രനായി മത്സരിക്കില്ലെന്ന് എല്‍ദോസ് കുന്നപ്പിള്ളില്‍

മിന്നലാക്രമണങ്ങൾ പോലും ദ്രുതഗതിയിൽ ; വീണ്ടും ചർച്ചയാകുന്നു ബിപിൻ റാവത്ത് നിർദേശിച്ച ഇന്ത്യൻ ആർമി റോക്കറ്റ് ഫോഴ്‌സ്

സിപിഎം വിട്ട പി കെ ശശി ഒറ്റപ്പാലത്ത് കൈപ്പത്തി ചിഹ്നത്തില്‍ മത്സരിക്കും

ട്രംപും നെതന്യാഹുവും തമ്മിൽ അഭിപ്രായഭിന്നതയുണ്ടെന്ന് റിപ്പോര്‍ട്ട്; യുദ്ധം അവസാനിപ്പിക്കാൻ ട്രംപ് ആഗ്രഹിക്കുന്നുവെന്ന് അഭ്യൂഹം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.