Saturday, July 12, 2025
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Samskriti
  • Varadyam
  • Business
  • Technology
  • ‌
    • Special Article
    • Defence
    • Local News
      • Thiruvananthapuram
      • Kollam
      • Pathanamthitta
      • Alappuzha
      • Kottayam
      • Idukki
      • Ernakulam
      • Thrissur
      • Palakkad
      • Malappuram
      • Kozhikode
      • Wayanad
      • Kannur
      • Kasargod
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Samskriti
  • Varadyam
  • Business
  • Technology
  • ‌
    • Special Article
    • Defence
    • Local News
      • Thiruvananthapuram
      • Kollam
      • Pathanamthitta
      • Alappuzha
      • Kottayam
      • Idukki
      • Ernakulam
      • Thrissur
      • Palakkad
      • Malappuram
      • Kozhikode
      • Wayanad
      • Kannur
      • Kasargod
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle

വയനാടിന് പ്രകൃതി ദുരന്ത മുന്നറിയിപ്പ് സംവിധാനവുമായി അമൃത സര്‍വകലാശാല

Janmabhumi Online by Janmabhumi Online
Sep 27, 2024, 07:17 am IST
in Kerala
മാതാ അമൃതാനന്ദമയിയുടെ ജന്മദിനത്തോടനുബന്ധിച്ചുള്ള പരിപാടികള്‍ മഠം വൈസ് ചെയര്‍മാന്‍ സ്വാമി അമൃത സ്വരൂപാനന്ദ പുരി വിശദീകരിക്കുന്നു. ഡോ. മനീഷ വി. രമേഷ് സമീപം

മാതാ അമൃതാനന്ദമയിയുടെ ജന്മദിനത്തോടനുബന്ധിച്ചുള്ള പരിപാടികള്‍ മഠം വൈസ് ചെയര്‍മാന്‍ സ്വാമി അമൃത സ്വരൂപാനന്ദ പുരി വിശദീകരിക്കുന്നു. ഡോ. മനീഷ വി. രമേഷ് സമീപം

FacebookTwitterWhatsAppTelegramLinkedinEmail

കൊല്ലം: വയനാട്ടിലെ പ്രകൃതി ദുരന്തത്തിന് പിന്നാലെ ഉരുള്‍പൊട്ടലിന്റെ വ്യാപ്തിയും ആഘാതവും മുന്‍കൂട്ടി കണ്ട് മുന്നറിയിപ്പ് നല്കാനുള്ള സംവിധാനവുമായി അമൃത സര്‍കലാശാല. അമൃതാനന്ദമയി ദേവിയുടെ നിര്‍ദേശപ്രകാരം രൂപീകരിച്ച വിദഗ്ധ സംഘം വയനാട് ദുരന്ത മേഖലകളായ മേപ്പാടി, പൊഴുതന, വൈത്തിരി എന്നിവിടങ്ങളില്‍ സന്ദര്‍ശനം നടത്തി പഠനം നടത്തിയിരുന്നു. സംഘം തയാറാക്കിയ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ വയനാട്ടിലെ കൂടുതല്‍ മേഖലകളില്‍ അപകട സാധ്യത കണക്കിലെടുത്താണ് മുന്നറിയിപ്പ് സംവിധാനം അമൃതാനന്ദമയി മഠം സ്ഥാപിക്കാന്‍ തീരുമാനിച്ചത്. ഇതുവഴി ദുരന്ത സാധ്യത മുന്‍കൂട്ടി കണ്ട് ആളുകളെ മേഖലയില്‍ നിന്ന് ഒഴിപ്പിക്കാനും ദുരന്ത നിവാരണത്തിന് കൂടുതല്‍ കൃത്യത ഉറപ്പാക്കാനും അധികൃതര്‍ക്ക് സാധിക്കും.

കേന്ദ്രസര്‍ക്കാരിന്റെ ആവശ്യപ്രകാരം സിക്കിമിലും വടക്ക് കിഴക്കന്‍ ഹിമാലയ പര്‍വത മേഖലകളിലും പശ്ചിമ ഘട്ടങ്ങളിലും ഉരുള്‍പൊട്ടല്‍ മുന്നറിയിപ്പ് സംവിധാനം സ്ഥാപിച്ചിട്ടുണ്ടെന്ന് അമൃത സെന്റര്‍ ഫോര്‍ വയര്‍ലെസ് നെറ്റ്‌വര്‍ക്ക് ആന്‍ഡ് ആപ്ലിക്കേഷന്‍ ഡയറക്ടറും പ്രോവോസ്റ്റുമായ ഡോ. മനീഷ വി. രമേഷ് പറഞ്ഞു. ഉരുള്‍പൊട്ടല്‍ മുന്‍കൂട്ടി കണ്ടെത്താന്‍ സാധിച്ചതുവഴി നിരവധി ജീവനുകള്‍ രക്ഷിക്കാന്‍ സാധിച്ചു.

മൂന്നാറില്‍ 2009ല്‍ സ്ഥാപിച്ച മുന്നറിയിപ്പ് സംവിധാനമായ അമൃത ലാന്‍ഡ്‌സ്‌ലൈഡ് ഏര്‍ലി വാണിങ് സിസ്റ്റം സമയോചിതമായി മുന്നറിയിപ്പ് നല്കിയതിനാല്‍ രണ്ടാഴ്ച മുന്‍പ് മൂന്നാറില്‍ ഉണ്ടായ ഉരുള്‍പൊട്ടല്‍ ദുരന്തത്തില്‍ നിന്ന് നിരവധി പേരെ മുന്‍കൂട്ടി രക്ഷിച്ചു. ഉരുള്‍പൊട്ടല്‍ മുന്‍കൂട്ടി കണ്ടെത്താന്‍ സാധിക്കുന്ന ലോകത്തെ ആദ്യ വയര്‍ലെസ് സെന്‍സര്‍ നെറ്റ്‌വര്‍ക്ക് ആണ് അമൃത സര്‍വകലാശാല ദുരന്ത നിവാരണ ഗവേഷകശൃംഖല വികസിപ്പിച്ചെടുത്തിരിക്കുന്നത്. ഇതിന്റെ തന്നെ നിര്‍മിതി ബുദ്ധി സന്നിവേശിപ്പിച്ച പതിപ്പാണ് മൂന്നാറില്‍ സ്ഥാപിച്ചിരിക്കുന്നത്. ഇത്തരം സംവിധാനങ്ങള്‍ സ്ഥാപിക്കുന്നതിനായി ഒഡീഷ, കര്‍ണാടക സംസ്ഥാനങ്ങളുമായും അമൃത ധാരണാ പത്രത്തില്‍ ഒപ്പുവച്ചതായും അവര്‍ പറഞ്ഞു.

2017 മുതല്‍ ഇന്റര്‍നാഷണല്‍ കണ്‍സോര്‍ഷ്യം ഓണ്‍ ലാന്‍ഡ്‌സ്‌ലൈഡ് (ഐസിഎല്‍) ഉരുള്‍പൊട്ടല്‍ പ്രതിരോധത്തിനായുള്ള ഗവേഷണങ്ങളുടെ ലക്ഷ്യപ്രാപ്തി കണക്കിലെടുത്ത് അമൃതയെ ഉരുള്‍പൊട്ടല്‍ ചെറുക്കുന്ന പ്രവര്‍ത്തനങ്ങള്‍ നടത്തുന്ന മികവിന്റെ കേന്ദ്രമായി പ്രഖ്യാപിച്ചിട്ടുണ്ട്.

ദുരന്ത നിവാരണ പ്രവര്‍ത്തനങ്ങളില്‍ ശ്രദ്ധ കേന്ദ്രീകരിക്കുന്ന മാതാ അമൃതാനന്ദമയി മഠം ദുരന്തബാധിതരുടെ ഭക്ഷണം, പാര്‍പ്പിടം, ആരോഗ്യസംരക്ഷണം, വിദ്യാഭ്യാസം, ഉപജീവനമാര്‍ഗം എന്നിവയ്‌ക്കായുള്ള ശ്രമങ്ങള്‍ തുടരുകയാണ്. 2001 മുതല്‍ ഭാരതത്തിലുടനീളം സംഭവിക്കുന്ന പ്രകൃതി ദുരന്തങ്ങളില്‍പെട്ടവര്‍ക്കായുള്ള ദുരിതാശ്വാസ പുനരധിവാസ പ്രവര്‍ത്തനങ്ങള്‍ക്കായി ഇതുവരെ മഠം 700 കോടിയിലധികം രൂപ നീക്കിവച്ചിട്ടുള്ളത്.

രണ്ടുതരത്തില്‍ പരിശോധന

ദുരന്ത സാധ്യത മുന്‍കൂട്ടിക്കണ്ട് മുന്നറിയിപ്പ് നല്കാന്‍ രണ്ടു തരത്തിലുള്ള പരിശോധനകളാണ് അമൃത സര്‍വകലാശാല നടത്തുന്നത്. പ്രാദേശിക വിവര സ്രോതസ് ഉപയോഗിച്ചും ഉപഗ്രഹ-അധിഷ്ഠിത നിരീക്ഷണത്തിലൂടെയുമാണ് വിവരങ്ങള്‍ ശേഖരിക്കുക.

ഉരുള്‍പൊട്ടലും മഴയും തമ്മിലുള്ള ബന്ധം പഠിക്കാന്‍ ചരിവുകളുടെ തകരാറുകളെക്കുറിച്ചുള്ള വിവരങ്ങള്‍ കണ്ടെത്തേണ്ടത് ആവശ്യമാണ്. ഉപഗ്രഹ-അധിഷ്ഠിത നിരീക്ഷണങ്ങളില്‍ നിന്ന് ദൈര്‍ഘ്യമേറിയതും തുടര്‍ച്ചയായതുമായ നിരീക്ഷണം നടത്തി മുന്നറിയിപ്പ് നല്കാന്‍ സാധിക്കും. 25 കിലോമീറ്റര്‍ പരിധിയിലെ വിവരങ്ങള്‍ ശേഖരിക്കാന്‍ ഉപഗ്രഹ-അധിഷ്ഠിത നിരീക്ഷണങ്ങളിലൂടെ സാധിക്കും.

ഉരുള്‍പൊട്ടല്‍ സാധ്യത പ്രദേശങ്ങള്‍, ജനവാസ മേഖലകള്‍, ജീവഹാനിക്ക് സാധ്യത ഇവയൊക്കെ പരിശോധിച്ചാകും ഉപകരണങ്ങള്‍ സ്ഥാപിക്കുക. ഇതു സംബന്ധിച്ച് വിദഗ്ധ സംഘം വിശദമായ പഠനം നടത്തും. സര്‍ക്കാര്‍ സംവിധാനങ്ങളുമായി ചേര്‍ന്നാകും പ്രവര്‍ത്തനം.

2006 മുതല്‍ ഈ മേഖലയില്‍ അമൃതയില്‍ നിന്നുള്ള വിദഗ്ധ സംഘം പഠനം നടത്തുന്നു. ഏറ്റവും പുതിയ സാങ്കേതിക വിദ്യ ഉപയോഗിച്ച് പ്രളയം, മണ്ണിടിച്ചില്‍ എന്നിവയെ കുറിച്ച് പഠനം നടത്തുന്നു. കേന്ദ്ര കാലാവസ്ഥ നിരീക്ഷണ കേന്ദ്രത്തില്‍ നിന്നുള്ള മുന്നറിയിപ്പുകള്‍ കൂടി കണക്കിലെടുത്താണ് പ്രവര്‍ത്തനം. ഓരോ സ്ഥലത്തെയും ദുരന്ത സാധ്യത മുന്‍കൂട്ടി കണ്ട് മുന്നറിയിപ്പ് നല്കി ആളുകളെ ഒഴിപ്പിക്കാന്‍ സാധിക്കും.

മഴ, അന്തരീക്ഷ താപനില, ഭൂമിയിലെ പ്രകമ്പനം, മലയുടെ ചരിവിന്റെ വ്യതിയാനം എന്നിവയെല്ലാം വിലയിരുത്തിയാണ് മുന്നറിയിപ്പ് നല്കുക. 3-4 മണിക്കൂറുകള്‍ക്ക് മുന്‍പ് ഇതിനു സാധിക്കും.

Tags: wayanadAmrita Universitynatural disaster warning system
ShareTweetSendShareShareSend

പ്രതികരിക്കാൻ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഹിന്ദിയിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ഹേമചന്ദ്രന്‍ കൊലക്കേസ്: മുഖ്യപ്രതി നൗഷാദ് വിമാനത്താവളത്തിൽ വെച്ച് അറസ്റ്റിൽ

Kerala

നിരവധി ജീവനുകൾ രക്ഷിക്കുന്നതിനിടെ ഉരുളെടുത്തു; മുണ്ടക്കൈയുടെ നോവായി മാറിയ പ്രജീഷിന്റെ സ്വപ്നം യാഥാർഥ്യമായി, കുടുംബം പുതിയ വീട്ടിലേക്ക്

Kerala

സംസ്ഥാനത്ത് മഴ ശക്തമാകുന്നു, വ്യാഴാഴ്ച ഇടുക്കി, മലപ്പുറം, വയനാട് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്

Kerala

ഡോക്ടറായി വിലസിയ മെയില്‍ നഴ്‌സ് അറസ്റ്റില്‍, ചികില്‍സ നടത്തിയത് വയനാട്ടിലെ സ്വകാര്യ ആശുപത്രിയില്‍

Kerala

മാനന്തവാടിയിലെ യുവതിയുടെ അരും കൊല; കാണാതായ കുട്ടിയെ പ്രതിക്കൊപ്പം കണ്ടെത്തി, പ്രതി പോലീസ് കസ്റ്റഡിയിൽ

പുതിയ വാര്‍ത്തകള്‍

ഡ്രൈവറുമായി അവിഹിതം; വനിതാ കണ്ടക്ടര്‍ക്ക് സസ്‌പെന്‍ഷന്‍, വിവാദമായതോടെ കെഎസ്ആര്‍ടിസി പിന്‍വലിച്ചു

ഗുരുവന്ദനം ഭാരതീയ സംസ്‌കാരത്തിന്റെ ഭാഗമെന്ന് എന്‍ടിയു; നിന്ദിക്കുന്നത് തള്ളിക്കളയണമെന്ന് ക്ഷേത്ര സംരക്ഷണ സമിതി

ആറന്മുളയില്‍ ഹോട്ടലുടമയുടെ ആത്മഹത്യക്ക് കാരണം കോണ്‍ഗ്രസ് പഞ്ചായത്ത് അംഗം

കീമില്‍ പുതിയ റാങ്ക് ലിസ്റ്റ് : സുപ്രീംകോടതിയെ സമീപിക്കുമെന്ന് കേരള സിലബസ് പഠിച്ച വിദ്യാര്‍ഥികള്‍

ചൈന 5ജി വികസിപ്പിച്ചത് 12 വര്‍ഷവും 25.7 ലക്ഷം കോടി രൂപയും ചെലവഴിച്ച്; ഇന്ത്യ തദ്ദേശീയ ബദല്‍ വികസിപ്പിച്ചത് രണ്ടരവര്‍ഷത്തില്‍: അജിത് ഡോവല്‍

ജെ എസ് കെ സിനിമയ്‌ക്ക് പ്രദര്‍ശനാനുമതി, പുതിയ പതിപ്പില്‍ എട്ട് മാറ്റങ്ങള്‍

തുർക്കിയ്‌ക്ക് F-35 യുദ്ധവിമാനം നൽകരുത് : യുഎസിനോട് എതിർപ്പ് അറിയിച്ച് ഇസ്രായേൽ ; പിന്നിൽ ഇന്ത്യയാണെന്ന് തുർക്കി മാധ്യമങ്ങൾ

ജീവിതപങ്കാളി ഈ നക്ഷത്രമാണോ , എങ്കിൽ തേടിവരും മഹാഭാഗ്യം

അരിയിലും കടലയിലും കയറുന്ന ചെള്ളിനെ ഒഴിവാക്കണോ , മാർഗമുണ്ട്

മഹാദേവ ഭക്തർക്ക് സുരക്ഷ ഒരുക്കാൻ ഇന്ത്യൻ സൈന്യം : അമർനാഥ് യാത്രയ്‌ക്ക് സർവ്വസന്നാഹവുമൊരുക്കി ; ഓപ്പറേഷൻ ശിവയ്‌ക്ക് തുടക്കം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies