തിരുവനന്തപുരം : തലസ്ഥാന നഗരത്തില്‍ നിന്ന് 11 വയസുകാരനെ കാണാതായതായി പരാതി. പുത്തന്‍കോട്ട സ്വദേശി അര്‍ജുനെയാണ് വൈകുന്നേരം മുതല്‍ കാണാതായത്. രഞ്ജിത്ത്- ദീപാ ദമ്പതികളുടെ മകനാണ്.
ഫോര്‍ട്ട് പൊലീസ് കേസെടുത്തു അന്വേഷണം തുടങ്ങി. നഗരത്തിന്റെ വിവിധ ഇടങ്ങളില്‍ പൊലീസ് തിരച്ചില്‍ നടത്തുന്നു.
ക്ഷേത്രത്തില്‍ പോകാന്‍ എന്ന് പറഞ്ഞാണ് വൈകിട്ട് അഞ്ച് മണിയോടെ കുട്ടി വീട്ടില്‍ നിന്ന് ഇറങ്ങിയത്.ഈ സമയത്ത് കുട്ടിയുടെ അച്ഛനും അമ്മയും വീട്ടിലില്ലായിരുന്നു. മുത്തശ്ശിയോട് പറഞ്ഞിട്ടാണ് അര്‍ജുന്‍ പുറത്തിറങ്ങിയത്.
അയല്‍ വീട്ടില്‍ കളിക്കാന്‍ പോയതിനാലാകും കുട്ടി വരാന്‍ വൈകുന്നതെന്നാണ് വീട്ടുകാര്‍ വിചാരിച്ചത്. എന്നാല്‍ സമയം ഒരുപാട് വൈകിട്ടും അര്‍ജുനെ കാണാതായതോടെ അയല്‍ക്കാരും വീട്ടുകാരും ചേര്‍ന്ന് അന്വേഷണം തുടങ്ങി. യാതൊരു വിവരവും കിട്ടാതെ വന്നതോടെയാണ് വീട്ടുകാര്‍ പൊലീസില്‍ വിവരമറിയിച്ചത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: