കൊല്ലം : എന്‍ഫോഴ്‌സമെന്റ് ഡയറക്ടറേറ്റിലെ കേസ് ഒതുക്കാന്‍ കോഴ ആവശ്യപ്പെട്ടവര്‍ വിജിലന്‍സ് പിടിയില്‍. കൊല്ലം ജില്ലയിലെ കശുവണ്ടി വ്യാപാരിയോട് രണ്ടു കോടി രൂപ ആവശ്യപ്പെട്ട തമ്മനം സ്വദേശി വില്‍സണ്‍, രാജസ്ഥാന്‍ സ്വദേശി മുരളി എന്നിവരാണ് പിടിയിലായത്. കോവിഡ് കാലത്തെ സാമ്പത്തിക ഇടപാടുമായി ബന്ധപ്പെട്ടാണ് കേസ്.
കേസിന്റെ വിവരങ്ങള്‍ അറിഞ്ഞ വില്‍സണും മുരളിയും കേസ് ഒഴിവാക്കാന്‍ കൈക്കൂലി ആവശ്യപ്പെട്ട് കശുവണ്ടി വ്യാപാരിയെ സമീപിക്കുകയായിരുന്നു. അഡ്വാന്‍സായി 50,000 രൂപ ആദ്യം ആവശ്യപ്പെട്ട ശേഷം പിന്നീട് രണ്ട് ലക്ഷം രൂപയും ആവശ്യപ്പെടുകയായിരുന്നു.തട്ടിപ്പാണെന്ന് മനസിലായതോടെ വ്യാപാരി വിജിലന്‍സിനെ സമീപിച്ചു.
ഇവര്‍ ആവശ്യപ്പെട്ട പ്രകാരം രണ്ട് ലക്ഷം രൂപ നല്‍കാമെന്ന് സമ്മതിച്ച ശേഷം വ്യാപാരി വിജിലന്‍സിനെ വിവരം അറിയിച്ചു.പനമ്പള്ളി നഗറില്‍ വച്ച് കഴിഞ്ഞ ദിവസം പണം കൈപ്പറ്റാന്‍ എത്തിയപ്പോഴാണ് രണ്ട് പേരും പിടിയിലാകുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: