പട്ന ; ബിഹാറിലെ ബോധഗയയിൽ നിന്ന് ബംഗ്ലാദേശി പൗരനെ പിടികൂടി. ബംഗ്ലാദേശിലെ കാത്ത് ഖാലി സ്വദേശി പവൻ കാന്തി ബറുവയാണ് പിടിയിലായത് .
യഥാർത്ഥ വ്യക്തിത്വം മറച്ചുവെച്ച്, ബോധ് ഗയയിലെ സ്ലീപ്പിംഗ് ബുദ്ധ ആശ്രമത്തിൽ ബുദ്ധ സന്യാസിയായി രഹസ്യമായി താമസിക്കുകയായിരുന്നു ബറുവ . പോലീസ് അയാളെ അറസ്റ്റ് ചെയ്ത് കോടതിയിൽ ഹാജരാക്കി, അവിടെ നിന്ന് ജുഡീഷ്യൽ കസ്റ്റഡിയിൽ അയച്ചു.
ബോധ്ഗയ പോലീസ് സ്റ്റേഷൻ ഇൻ-ചാർജ് മനോജ് കുമാർ സിംഗ് തന്റെ സംഘത്തോടൊപ്പം പട്രോളിംഗ് നടത്തുകയായിരുന്നു . ഇവിടെ സ്ലീപ്പിംഗ് ബുദ്ധ മൊണാസ്ട്രിയിലും ഇടയ്‌ക്ക് പരിശോധന നടത്തി . . ബുദ്ധ ഇന്റർനാഷണൽ വെൽഫെയർ മിഷനിൽ താമസിക്കുന്ന ആളുകളെ പരിശോധിച്ചു. ഈ സമയത്ത് ബറുവ മറഞ്ഞ് നിൽക്കാൻ തുടങ്ങി.
സംശയം തോന്നിയ പോലീസ് അയാളെ പിടികൂടി ചോദ്യം ചെയ്തു. ചോദ്യം ചെയ്യലിൽ, അരുണാചൽ പ്രദേശ് നിവാസിയായ ഗണേശ്വർ ചക്മയുടെ മകൻ പ്രപുൽ ചക്മയാണെന്നാണ് ബറുവ സ്വയം പരിചയപ്പെടുത്തിയത് . എന്നാൽ യഥാർത്ഥ ഐഡന്റിറ്റി അയാൾ മറച്ചുവെക്കുകയാണെന്ന് പോലീസ് സംശയിച്ചു. തുടർന്ന് പോലീസ് അയാളെ ബോധ്ഗയ പോലീസ് സ്റ്റേഷനിലേക്ക് കൊണ്ടുവന്ന് ചോദ്യം ചെയ്തു. ഇതിനുശേഷമാണ് താൻ ബംഗ്ലാദേശി പൗരനാണെന്ന് ഇയാൾ പറഞ്ഞത് . ഏതാനും ദിവസങ്ങൾക്ക് മുമ്പാണ് വിസയും പാസ്‌പോർട്ടും ഇല്ലാതെ ബംഗ്ലാദേശിൽ നിന്ന് ബറുവ ഇന്ത്യയിലേക്ക് കടന്നത് . അരുണാചൽ പ്രദേശിലേക്ക് പോയ ശേഷം സ്വന്തമായി ഒരു വ്യാജ ആധാർ കാർഡ് ഉണ്ടാക്കി. ഇതിനുശേഷം അദ്ദേഹം ബോധ്ഗയയിലെ ബുദ്ധ ഇന്റർനാഷണൽ വെൽഫെയർ മിഷനിൽ താമസിക്കാൻ തുടങ്ങുകയായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: