ന്യൂദൽഹി ; പാകിസ്ഥാൻ സ്വന്തമെന്ന് വിളിക്കുന്ന സമൂഹങ്ങൾ അവരുമായി ഒരു ബന്ധവും ആഗ്രഹിക്കുന്നില്ലെന്ന് ബോളിവുഡ് എഴുത്തുകാരനും ഗാനരചയിതാവുമായ ജാവേദ് അക്തർ . സ്വകാര്യ ചാനലിനു നൽകിയ അഭിമുഖത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം .
“ഒരു രാജ്യവും ഒരുപോലെയല്ല. ഒരു രാജ്യത്തെ എല്ലാ പൗരന്മാരും ഒരുപോലെയാകാൻ കഴിയില്ല. ഒരു രാജ്യത്തെ സർക്കാർ മോശമാണെങ്കിൽ, അതിന്റെ ഫലം ആദ്യം പതിയുന്നത് അവിടുത്തെ പൗരന്മാരിലാണ്… നമ്മുടെ പ്രശ്നം സർക്കാരിനോടും, സൈന്യത്തോടും, തീവ്രവാദികളോടും മാത്രമായിരിക്കണം, അവർ കാരണം കഷ്ടപ്പെടുന്ന നിരപരാധികളായ ജനങ്ങളോടായിരിക്കണം നമ്മുടെ പൂർണ്ണ സഹതാപം .” ജാവേദ് അക്തർ പറഞ്ഞു.
ഹിന്ദുക്കൾക്കെതിരായ അസിം മുനീറിന്റെ പ്രസ്താവനയെയും അക്തർ ചോദ്യം ചെയ്തു.”അവരുടെ സൈനിക മേധാവിയുടെ പ്രസംഗം ഞാൻ യൂട്യൂബിൽ കണ്ടു. എന്തൊരു വികാരശൂന്യനായ വ്യക്തിയാണ് അദ്ദേഹം . അതെ, ഇന്ത്യക്കാർ മോശക്കാരാണെന്ന് നിങ്ങൾ കരുതുന്നുവെങ്കിൽ അവരെ അധിക്ഷേപിക്കുക, പക്ഷേ നിങ്ങൾ എന്തിനാണ് ഹിന്ദുക്കളെ അധിക്ഷേപിക്കുന്നത്? പാകിസ്ഥാനിലും ഹിന്ദുക്കളുടെ ജനസംഖ്യയുണ്ടെന്ന് അവർ മനസ്സിലാക്കുന്നില്ലേ? നിങ്ങൾ നിങ്ങളുടെ സ്വന്തം ജനങ്ങളെ ബഹുമാനിക്കേണ്ടതല്ലേ? നിങ്ങൾ എങ്ങനെയുള്ള ആളാണ്? നിങ്ങൾ എന്താണ് പറയുന്നത്? നിങ്ങൾക്ക് ഒരു ബോധവുമില്ല.” ജാവേദ് അക്തർ പറഞ്ഞു.
അവരുടെ ഒരു മിസൈലിന്റെ പേര് അബ്ദാലിയാണ്. അബ്ദാലി മുസ്ലീങ്ങളെ ആക്രമിച്ചു! അവൻ നിങ്ങളുടെ നായകനാണോ? നിങ്ങളുടെ നാട്ടിൽ ജനിച്ച ആളുകളുടെ കാര്യമോ? നിങ്ങൾ ഒരു ആക്രമണകാരിയെ സ്വാഗതം ചെയ്യുന്നുണ്ടോ? നിങ്ങൾക്ക് ചരിത്രത്തെക്കുറിച്ച് എന്തെങ്കിലും ധാരണയുണ്ടോ .
പല അറബ് രാജ്യങ്ങളും പാകിസ്ഥാനികൾക്ക് വിസ നിരോധിച്ചിട്ടുണ്ട്. നമ്മുടെ ഒരു സൈനികൻ മരിക്കുമ്പോൾ, നമ്മൾ അദ്ദേഹത്തെ അഭിവാദ്യം ചെയ്യുന്നു, എന്നാൽ കാർഗിലിൽ പാകിസ്ഥാൻ സൈനികർ മരിച്ചപ്പോൾ, അവർ അവരുടെ മൃതദേഹങ്ങൾ പോലും ഏറ്റെടുത്തില്ല എന്നതാണ് പാകിസ്ഥാനികൾ നേരിടേണ്ട മറ്റൊരു സത്യം. അവർക്ക് ഉചിതമായ ശവസംസ്കാരം നടത്തിയത് ഇന്ത്യക്കാരാണ്. നമ്മുടെ ഉന്നത സൈനികരിൽ ഒരാൾ തന്റെ രക്തസാക്ഷി സൈനികരുടെ ചിത്രങ്ങൾ എടുത്ത് ഒരു ആൽബം നിർമ്മിച്ച് പാകിസ്ഥാനികൾക്ക് സമ്മാനിച്ചു. അവർ അത് സ്വീകരിക്കാൻ വിസമ്മതിച്ചു. പിന്നീട്, അവർ അത് അനൗദ്യോഗികമായി സ്വീകരിച്ചു ‘ – ജാവേദ് അക്തർ പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: