ബെംഗളൂരു: പഹൽഗാം ഭീകരാക്രമണത്തെത്തുടർന്ന് തീവ്രവാദ പ്രവർത്തനങ്ങൾക്ക് ജയിലിലടയ്‌ക്കപ്പെട്ടവരുടെ നിരീക്ഷണം ശക്തമാക്കി കർണാടക പോലീസ്. ജയിൽ തടവുകാരെക്കുറിച്ചുള്ള വിശദമായ വിവരങ്ങൾ പോലീസ് ശേഖരിക്കുന്നുണ്ട്. ഇത്തരക്കാർ ഉൾപ്പെട്ട കുറ്റകൃത്യങ്ങൾ, കുടുംബ പശ്ചാത്തലം, ബന്ധങ്ങൾ, ജയിലിലെ പെരുമാറ്റം എന്നിവ ഉൾപ്പെടെയാണ് പോലീസ് പരിശോധിക്കുന്നത്.
ബെംഗളൂരുവിലെ പരപ്പന അഗ്രഹാര സെൻട്രൽ ജയിൽ മുതൽ സംസ്ഥാനത്തുടനീളമുള്ള വിവിധ ജയിലുകളിലായി നിലവിൽ കഴിയുന്ന 120-ലധികം തീവ്രവാദ കേസുകളിലെ പ്രതികളുടെ വിവരങ്ങൾ ഇതിനകം ശേഖരിച്ചതായി പോലീസ് പറഞ്ഞു. ഇവരുടെ സാമൂഹിക-സാമ്പത്തിക പശ്ചാത്തലം, കുടുംബ വിശദാംശങ്ങൾ, ജയിലുകളിലെ സന്ദർശകർ എന്നിവയാണ് പ്രധാനമായും നിരീക്ഷിക്കുന്നത്. സാധ്യമായ സുരക്ഷ ഭീഷണികൾ തടയുന്നതിനാണ് നടപടിയെന്ന് പോലീസ് വ്യക്തമാക്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: