തിരുവനന്തപുരം: തിരുവനന്തപുരത്ത് ആളൊഴിഞ്ഞ പുരയിടത്തിൽ സ്ത്രീയുടെ മൃതദേഹം കത്തിക്കരിഞ്ഞ നിലയിൽ കണ്ടെത്തി. കൈമനം കുറ്റിക്കാട് ലൈനിലാണ് സംഭവം. കരുമം സ്വദേശി ഷീജയുടെ മൃതദേഹമാണ് കത്തിക്കരിഞ്ഞ നിലയില്‍ കണ്ടെത്തിയത്.
ബന്ധുവാണ് ഇവരുടെ മൃതദേഹം തിരിച്ചറിഞ്ഞത്. മരണത്തിൽ ദുരൂഹതയുണ്ടെന്നാണ് ബന്ധുക്കൾ ആരോപിക്കുന്നത്. ഷീജ തിരുവനന്തപുരം മെഡിക്കൽ കോളേജിനെടുത്ത് സുഹൃത്തായ സജികുമാറിനൊപ്പം ആണ് താമസിച്ചിരുന്നത്. ഇരുവരും തമ്മിൽ പ്രശ്നങ്ങൾ ഉണ്ടായിരുന്നതായും ബന്ധു ആരോപിച്ചു. ഇരുവരുമായുള്ള ബന്ധത്തിൽ ബന്ധുക്കൾക്ക് എതിർപ്പുണ്ടായിരുന്നു എന്നാണ് വിവരം. സംഭവത്തിൽ പോലീസ് അന്വേഷണം ആരംഭിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: