Kerala

അയ്യപ്പ ചിത്രം പതിച്ച സ്വര്‍ണ ലോക്കറ്റ്; ഒരാഴ്ചയ്‌ക്കിടെ വിറ്റത് 56 പവന്റെ ലോക്കറ്റുകള്‍

Published by

ശബരിമല: ശബരിമല ശ്രീകോവിലില്‍ പൂജിച്ച അയ്യപ്പ ചിത്രം പതിപ്പിച്ച സ്വര്‍ണ ലോക്കറ്റിന് ഭക്തജനങ്ങളില്‍ നിന്ന് ലഭിക്കുന്നത് മികച്ച പിന്തുണ. വില്പന ഏഴു ദിവസം പൂര്‍ത്തിയാകുമ്പോള്‍ 56 പവന്‍ തൂക്കമുള്ള 184 സ്വര്‍ണ ലോക്കറ്റുകള്‍ സന്നിധാനത്തെ അഡ്മിനിസ്‌ട്രേറ്റീവ് ഓഫീസ് വഴി വിതരണം ചെയ്തു. രണ്ട് ഗ്രാമിന്റെ 155 ലോക്കറ്റുകളും, നാല് ഗ്രാമിന്റെ 22 ലോക്കറ്റുകളും എട്ട് ഗ്രാമിന്റെ ഏഴ് ലോക്കറ്റുകളുമാണ് വിതരണം ചെയ്തത്. വിഷുദിനത്തിലാണ് ലോക്കറ്റ് ഭക്തര്‍ക്കായി വിതരണം ചെയ്യാന്‍ ആരംഭിച്ചത്.

വിഷുവിനോട് അനുബന്ധിച്ച പൂജകള്‍ക്ക് ആറു ദിവസവും ഇടവമാസ പൂജകള്‍ക്കായി നട തുറന്ന ഇന്നലെയുമായി ഏഴു ദിവസമാണ് ഭക്തജനങ്ങള്‍ക്ക് ലോക്കറ്റ് വാങ്ങാന്‍ അവസരം ഉണ്ടായിരുന്നത്. ഏഴു ദിവസം പൂര്‍ത്തിയാക്കുമ്പോള്‍ 184 ഭക്തര്‍ പണമടച്ച് ലോക്കറ്റ് കൈപ്പറ്റി. ആകെ 56.7 പവന്‍ തൂക്കമുള്ള ലോക്കറ്റുകള്‍ ആണ് വിതരണം ചെയ്തത്.

www.sabarimalaonline.org എന്ന വെബ്‌സൈറ്റിലൂടെയും സന്നിധാനത്തെ അഡ്മിനിസ്‌ട്രേറ്റീവ് ഓഫീസില്‍ നേരിട്ട് എത്തിയോ സ്വര്‍ണ ലോക്കറ്റുകള്‍ ബുക്ക് ചെയ്യാം. അഡ്മിനിസ്‌ട്രേറ്റീവ് ഓഫീസ് വഴിയാണ് ലോക്കറ്റുകളുടെ വിതരണം. ഓണ്‍ലൈനായി ബുക്ക് ചെയ്യുന്നവരും അഡ്മിനിസ്‌ട്രേറ്റീവ് ഓഫീസില്‍ എത്തി ലോക്കറ്റുകള്‍ കൈപ്പറ്റണം. രണ്ട് ഗ്രാം, നാല് ഗ്രാം, ഒരു പവര്‍ എന്നിങ്ങനെ വ്യത്യസ്ത തൂക്കത്തിലുള്ള സ്വര്‍ണ ലോക്കറ്റുകളാണ് ഒരുക്കിയിരിക്കുന്നത്. രണ്ട് ഗ്രാം ലോക്കറ്റിന് 19,300 രൂപയും നാല് ഗ്രാം ലോക്കറ്റിന് 38,600 രൂപയും, ഒരു പവന്റെ ലോക്കറ്റിന് 77,200 രൂപയുമാണ് നിരക്ക്.

Share
Janmabhumi Online

Online Editor @ Janmabhumi

പ്രതികരിക്കാൻ ഇവിടെ എഴുതുക
Published by