Monday, July 7, 2025
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Samskriti
  • Varadyam
  • Business
  • Technology
  • ‌
    • Special Article
    • Defence
    • Local News
      • Thiruvananthapuram
      • Kollam
      • Pathanamthitta
      • Alappuzha
      • Kottayam
      • Idukki
      • Ernakulam
      • Thrissur
      • Palakkad
      • Malappuram
      • Kozhikode
      • Wayanad
      • Kannur
      • Kasargod
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Samskriti
  • Varadyam
  • Business
  • Technology
  • ‌
    • Special Article
    • Defence
    • Local News
      • Thiruvananthapuram
      • Kollam
      • Pathanamthitta
      • Alappuzha
      • Kottayam
      • Idukki
      • Ernakulam
      • Thrissur
      • Palakkad
      • Malappuram
      • Kozhikode
      • Wayanad
      • Kannur
      • Kasargod
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle

ഫോറസ്റ്റ് സ്റ്റേഷനിലെ സിപിഎം വിളയാട്ടം

Janmabhumi Online by Janmabhumi Online
May 16, 2025, 11:00 am IST
in Editorial
FacebookTwitterWhatsAppTelegramLinkedinEmail

പാര്‍ട്ടി ഭരണത്തിലിരിക്കുമ്പോള്‍ പൊലീസ് സ്റ്റേഷനുകളും ഫോറസ്റ്റ് സ്റ്റേഷനുകളും അടക്കമുള്ള സര്‍ക്കാര്‍ ഓഫീസുകള്‍ തങ്ങളുടെ സ്വതന്ത്ര അധികാര പരിധിയിലാണെന്ന സിപിഎമ്മിന്റേയും സഖാക്കളുടേയും ധാരണ പുതിയതല്ല. കാലാകാലമായി അവര്‍ക്കതു നാട്ടുനടപ്പാണ്. അലിഖിത നിയമവുമാണ്. ജോലികിട്ടിയാല്‍ ചുമതലയേല്‍ക്കും മുന്‍പു നട്ടെല്ല് ഊരി പാര്‍ട്ടിയെ ഏല്‍പിക്കണമെന്നും ചട്ടമുണ്ട്. ഇവയെല്ലാം സഖാക്കള്‍ക്കു ഭരിക്കാനുള്ളതാണെന്ന ധാരണ അണികളില്‍ വളര്‍ത്തിയെടുത്തതു പാര്‍ട്ടിതന്നെയാണ്. അതിനനുസരിച്ചുള്ള പിന്‍ബലം സഖാക്കള്‍ക്കു പാര്‍ട്ടി നല്‍കിപ്പോരുന്നുമുണ്ട്. കുട്ടിസഖാക്കള്‍ ഫോണില്‍ വിളിച്ചാല്‍പ്പോലും അപ്പുറത്തുള്ള ഓഫീസര്‍, അവരാരായാലും, തൊപ്പി ഊരണമെന്നതാണ് അലിഖിത ചട്ടം. തൊപ്പിയും യൂണിഫോമും ഇല്ലാത്തവര്‍ എഴുനേറ്റു നിന്ന് ആദരിക്കണം. അത് അനുസരിക്കാത്തവര്‍ക്ക് ഒരിടത്തും കസേരയില്‍ ഉറച്ചിരിക്കാനാവില്ല. അനിഷ്ടം എപ്പോള്‍ സ്ഥലംമാറ്റമൊ സസ്പെന്‍ഷനോ ഒക്കെയായി മാറുമെന്ന് ആര്‍ക്കും പറയാനുമാവില്ല.

കഴിഞ്ഞദിവസം പത്തനംതിട്ട ജില്ലയിലെ പാടം ഫോറസ്റ്റ് സ്റ്റേഷനിലെത്തി, അവിടെ കസ്റ്റഡിയിലിരുന്ന വ്യക്തിയെ ബലമായി ഇറക്കിക്കൊണ്ടുപോയത് സിപിഎമ്മിന്റെ എംഎല്‍എ കെ.യു. ജനീഷ്‌കുമാറാണ്. വേണ്ടിവന്നാല്‍ സ്റ്റേഷന്‍ കത്തിക്കുമെന്നായിരുന്നു ഭീഷണി. നക്സലുകള്‍ തിരിച്ചുവരുമെന്ന മുന്നറിയിപ്പും. എംഎല്‍എയ്‌ക്കെതിരെ കേസ് എടുത്തിട്ടുണ്ട്. വകുപ്പുതല അന്വേഷണവും നടക്കും. അതൊക്കെ അതിന്റെ വഴിക്കു നടക്കട്ടെ. സ്വകാര്യ വ്യക്തിയുടെ കൃഷിയിടത്തിനു ചുറ്റുമുള്ള കമ്പിവേലിയില്‍നിന്നു ഷോക്കേറ്റ് കാട്ടാന ചരിഞ്ഞതു സംബന്ധിച്ച കേസിലാണ് ഭൂവുടമുടെ സഹായിയെ ചോദ്യം ചെയ്യാന്‍ സ്റ്റേഷനില്‍ വിളിച്ചു വരുത്തിയത്. അതാണ് എംഎല്‍എയെ ചൊടിപ്പിച്ചതും. വേലിയിലൂടെ അളവില്‍ക്കൂടുതല്‍ വൈദ്യുതി പ്രവഹിച്ചതാണ് അപകടകാരണം എന്ന കണക്കുകൂട്ടലിലായിരുന്നു ഫോറസ്റ്റ് ഓഫീസറുടെ നടപടി. ഭീഷണി മുഴക്കിയതു വെറും സഖാവല്ല, സ്ഥലം എംഎല്‍എയാണ്. അതുകൊണ്ടുതന്നെ, പറഞ്ഞതിനു ദൂരവ്യാപകമായ അര്‍ഥങ്ങളുണ്ടുതാനും. തീവയ്പും ആക്രമണവുമൊക്കെ നക്സല്‍ ശൈലിയാണ്. വിഘടനവാദവും അരാജകത്വവാദവും പ്രോത്സാഹിപ്പിക്കുകയും അതിനായി പോരാടുകയും ചെയ്യുന്ന ഭീകരവാദ പ്രസ്ഥാനമായ നക്സലിസത്തെ ശക്തമായി അടിച്ചമര്‍ത്താനും ഉന്‍മൂലനം ചെയ്യാനുമുള്ള തത്രപ്പാടിലാണ് കേന്ദ്രസര്‍ക്കാര്‍. കേരളത്തില്‍ അത് ഏതാണ്ട് നിയന്ത്രണത്തിലായ സാഹചര്യവുമാണ്. അതു തിരിച്ചുവരുമെന്ന ഭീഷണിയുടെ അര്‍ഥം വേണ്ടിവന്നാല്‍ സിപിഎം അതും ചെയ്യുമെന്ന മുന്നറിയിപ്പാണ്. വിഘടനവാദികളുമായുള്ള പാര്‍ട്ടിയുടെ തുടര്‍ന്നു പോരുന്ന ബന്ധത്തിന്റെ സൂചന അതിലൂടെ വായിക്കാം. വേണ്ടിവന്നാല്‍ പൊലീസ് സ്റ്റേഷനില്‍ ബോംബുണ്ടാക്കുമെന്നു പ്രഖ്യാപിക്കുകയും പിന്നീടു പൊലീസ് മന്ത്രിയാവുകയും ചെയ്ത ഒരു സഖാവിന്റെ പിന്‍മുറക്കാരാണല്ലോ ഇവരൊക്കെ.

പത്തനംതിട്ടയുടെ തുടര്‍ച്ചയോ തുടക്കമോ പോലെ കൂത്താട്ടുകുളത്തു നടന്നത് പൊലീസ് സ്റ്റേഷനിലെ എസ്എച്ച്ഒയെ ഫോണിലൂടെ ഒരുവിരട്ടലായിരുന്നു. അനധികൃതമായി ചെങ്കല്‍ ഖനനം ചെയ്തു കടത്തിയ വാഹനങ്ങള്‍ കസ്റ്റഡിയിലെടുത്തതായിരുന്നു അവിടെ പ്രശ്നം. ചെങ്കല്‍ കടത്തുന്നതറിഞ്ഞു സ്ഥലത്തെത്തിയ എസ്എച്ച്ഒയോട് ലോക്കല്‍ സെക്രട്ടറിയുടെ അനുവാദത്തോടെയാണു കടത്തുന്നതെന്നായിരുന്നത്രെ അതു ചെയ്തവര്‍ പറഞ്ഞത്. അതു ഗൗനിക്കാതെ വാഹനങ്ങള്‍ കസ്റ്റഡിയിലെടുക്കാന്‍ തന്റേടം കാണിച്ചതാണ് സഖാവിനെ ചൊടിപ്പിച്ചത്. രാത്രിയില്‍ സ്റ്റേഷനിലേയ്‌ക്കു ഫോണില്‍ വിളിച്ച് എസ്എച്ച്ഒയെ ഭീഷണിപ്പെടുത്തുന്ന ശബ്ദ സന്ദേശം പുറത്തുവരുകയും ചെയ്തു. പ്രതിഷേധിക്കുകയും കരിങ്കൊടികാണിക്കുകയും ചെയ്യുന്നവരെപ്പോലും തല്ലിച്ചതയ്‌ക്കുകയും പെരുമഴയത്തു സമരക്കാരുടെ പന്തല്‍ പൊളിക്കുകയും ഭരണകക്ഷിയുടെ അക്രമങ്ങള്‍ക്കു കൂട്ടുനില്‍ക്കുകയും നിരപരാധികളെ കേസില്‍കുടുക്കി ജയലിലടയ്‌ക്കുകയും ചെയ്യുന്ന കൂലിത്തൊഴിലാളികളായി പൊലീസ് സേനയെ അടക്കം മാറ്റുന്ന പാര്‍ട്ടിയുടെ ഭരണപരിഷ്‌കാരങ്ങളുടെ തുടര്‍ച്ചതന്നെയായിവേണം ഇതിനെ കാണാന്‍. അധികാര ലഹരിയില്‍ ആറാടി ഭരണം പോയിട്ട് സീറ്റുപോലും നേടാനാവാത്ത അവസ്ഥയിലെത്തിയ ബംഗാളും ത്രിപുരയുമൊന്നും ഈ പാര്‍ട്ടിക്കു പാഠമാകുന്നില്ല. അതിന്റെ പ്രത്യക്ഷ തെളിവുകളാണിത്.

Tags: Forest StationcpmK U Jenish Kumar
ShareTweetSendShareShareSend

പ്രതികരിക്കാൻ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഹിന്ദിയിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ബംഗളുരുവിൽ നിന്ന് കാറിൽ എംഡിഎംഎ കടത്തുന്നതിനിടെ ലഹരിവിരുദ്ധ റാലിയുടെ സംഘാടകനായ സിപിഎം നേതാവ് ഷമീർ പിടിയിൽ, നേരത്തേ പുറത്താക്കിയെന്ന് പാർട്ടി

Kerala

അരമണിക്കൂർ മൊബൈൽ ഓഫ് ചെയ്യണം; പോസ്റ്റ്, ലൈക്ക്, കമന്റ് എന്നിവ പാടില്ല ; ഇസ്രായേലിനെ തറ പറ്റിക്കാൻ ഡിജിറ്റൽ സമരത്തിന് ആഹ്വാനം ചെയ്ത് എം എ ബേബി

Kerala

മന്ത്രിമാര്‍ക്കെതിരെ കെട്ടിച്ചമച്ച പ്രചാരവേല, ആരോഗ്യമന്ത്രി രാജിവയ്‌ക്കില്ല: എം വി ഗോവിന്ദന്‍

Kerala

ആരോഗ്യമന്ത്രിക്കെതിരെ സമൂഹ മാധ്യമത്തിൽ പോസ്റ്റ് ഇട്ട സിപിഎം നേതാക്കൾക്കെതിരെ നടപടി വന്നേക്കും, പാർട്ടി ചർച്ച ഉടൻ

Vicharam

സോഷ്യലിസം, മതേതരത്വം : സിപിഎം വിലയിരുത്തല്‍

പുതിയ വാര്‍ത്തകള്‍

ഹെലികോപ്റ്റർ ഇറക്കാനായില്ല: ഉപരാഷ്‌ട്രപതിയുടെ ഗുരുവായൂർ യാത്ര തടസ്സപ്പെട്ടു, കനത്ത മഴ തുടരുന്നു

സ്‌റ്റേഷന്‍ മാസ്റ്ററുടെ ചുമതല ഇനി ട്രെയിനുകളുടെ നിയന്ത്രണവും സുരക്ഷയും

ഇലോണ്‍ മസ്‌കിന്റെ ‘അമേരിക്ക പാര്‍ട്ടി’: പുതിയ തുടക്കവും ഭാവി പ്രത്യാഘാതങ്ങളും

കഷ്ടകാലം ഒഴിയാതെ പാകിസ്ഥാന്‍; 25 വര്‍ഷത്തെ പ്രവര്‍ത്തനങ്ങള്‍ക്ക് ശേഷം മെെക്രോസോഫ്റ്റ് പ്രവര്‍ത്തനം അവസാനിപ്പിക്കുന്നു

പുരോഗതിയുടെ ഇഴകള്‍

പാകിസ്ഥാനിൽ മൂന്ന് സൈനികരെ വധിച്ച് താലിബാൻ ; കൊലപ്പെടുത്തിയത് തടങ്കലിൽ വച്ചതിന് ശേഷം

നിപ വീണ്ടും വരുമ്പോള്‍

ടെക്സസിലെ വെള്ളപ്പൊക്ക ദുരന്തം: 21കുട്ടികളുൾപ്പെടെ 70 പേർ മരിച്ചു, നിരവധിപ്പേരെ കാണാനില്ല

‘ മെയ്ഡ് ഇൻ ഇന്ത്യ – എ ടൈറ്റൻ സ്റ്റോറി ‘ ; ജെആർഡി ടാറ്റയായി വെള്ളിത്തിരയിൽ എത്തുക നസീറുദ്ദീൻ ഷാ

ആരോഗ്യമന്ത്രിയെ ഫെയ്‌സ്ബുക്കില്‍ വിമര്‍ശിച്ച നേതാക്കള്‍ക്കെതിരെ സിപിഎം നടപടിക്ക്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies