മുംബൈ: അതിര്‍ത്തിയിലെ പ്രശ്‌നങ്ങളെ തുടര്‍ന്ന് മുടങ്ങിപ്പോയ ഇന്ത്യന്‍ പ്രീമിയര്‍ ലീഗ്(ഐപിഎല്‍) നാളെ മുതല്‍ പുനരാരംഭിക്കും. സീസണ്‍ ഇത്തവണ അവിചാരിതമായി നീണ്ടുപോയതോടെ പല താരങ്ങളെയും കിട്ടാത്ത അവസ്ഥയുണ്ട്. ഐപിഎല്‍ ഷെഡ്യൂള്‍ പ്രകാരം തീര്‍ക്കാന്‍ കഴിഞ്ഞിരുന്നെങ്കില് പ്രശ്‌നമില്ലായിരുന്നു. എന്നാല്‍ ഐപിഎല്‍ ഷെഡ്യൂള്‍ ദിവസത്തിന് ശേഷം അന്താരാഷ്‌ട്ര ക്രിക്കറ്റിലെ നിര്‍ണായക പോരാട്ടങ്ങള്‍ നടക്കാനിരിക്കുകയാണ്. അതിനാലാണ് പല താരങ്ങളും തിരിച്ചുവരാന്‍ മടിക്കുന്നത്. അന്താരാഷ്‌ട്ര ക്രിക്കറ്റില്‍ ഏറ്റവും പ്രധാനം ഓസ്‌ട്രേലിയയും ദക്ഷിണാഫ്രിക്കയും ഐസിസി ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ഫൈനലില്‍ കിരീടപ്പോരിനൊരുങ്ങുകയാണ്. ഈ രണ്ട് ടീമിലെയും ടെസ്റ്റ് താരങ്ങള്‍ ഇനിയും ഐപിഎല്ലിലെത്തിയാല്‍ ടെസ്റ്റ് ഫൈനലില്‍ വലിയ തിരിച്ചടി നേരിടേണ്ടതായി വരും.
ഓരോ ടീമിലും തിരികെയെത്തുമെന്ന് അറിയിച്ച താരങ്ങള്‍-
ചെന്നൈ: ഡിവോണ്‍ കോണ്‍വേ(ന്യൂസീലന്‍ഡ്), ദെവാള്‍ഡ് ബ്രെവിസ്(ദക്ഷിണാഫ്രിക്ക), നഥാന്‍ എല്ലിസ്(ഓസ്‌ട്രേലിയ), മതീഷ പതിരണ(ശ്രീലങ്ക), നൂര്‍ അഹമ്മദ്(അഫ്ഗാനിസ്ഥാന്‍)
കൊല്‍ക്കത്ത: റഹ്മനുള്ള ഗുര്‍ബാസ്(അഫ്ഗാനിസ്ഥാന്‍), ക്വിന്റണ്‍ ഡി കോക്ക്(ദക്ഷിണാഫ്രിക്ക), സുനില്‍ നരൈന്‍(വെസ്റ്റിന്‍ഡീസ്), ആന്ദ്രെ റസല്‍(വെസ്റ്റിന്‍ഡീസ്), ആന്റിച്ച് നോര്‍ട്ട്യെ(ദക്ഷിണാഫ്രിക്ക), സ്‌പെന്‍സര്‍ ജോണ്‍സണ്‍(ഓസ്‌ട്രേലിയ)
ബെംഗളൂരു: ഫില്‍ സാള്‍ട്ട്(ഇംഗ്ലണ്ട്), ലയാം ലിവിങ്സ്റ്റണ്‍(ഇംഗ്ലണ്ട്), ടിം ഡേവിഡ്(ഓസ്‌ട്രേലിയ, റൊമാരിയോ ഷെപ്പേര്‍ഡ്(വെസ്റ്റിന്‍ഡീസ്), നിവാന്‍ തുഷാര(ശ്രീലങ്ക), ജോഷ് ഹെയ്‌സെല്‍വുഡ്(ഓസ്‌ട്രേലിയ)
രാജസ്ഥാന്‍: ഷിംറോണ്‍ ഹെറ്റ്മയെര്‍(വെസ്റ്റിന്‍ഡീസ്), വാനിന്ദു ഹസരംഗ(ശ്രീലങ്ക), ഫസല്‍ഹഖ് ഫറൂഖി(അഫ്ഗാനിസ്ഥാന്‍), ക്വീന മഫാകാ(ദക്ഷിണാഫ്രിക്ക), ലുവാന്‍-ഡ്രെ പ്രിട്ടോറിയസ്(ദക്ഷിണാഫ്രിക്ക)
ലഖ്‌നൗ: മിച്ചല്‍ മാര്‍ഷ്(ഓസ്‌ട്രേലിയ), മാദ്യൂ ബ്രീറ്റ്‌സ്‌കെ(ദക്ഷിണാഫ്രിക്ക), നിക്കോളാസ് പൂരന്‍(വെസ്റ്റിന്‍ഡീസ്), ഡേവിഡ് മില്ലര്‍(ദക്ഷിണാഫ്രിക്ക), ഷമാര്‍ ജോസഫ്(വെസ്റ്റിന്‍ഡീസ്), വില്ല്യം ഓ റൂര്‍ക്കെ(ന്യൂസിലന്‍ഡ്)
ഗുജറാത്ത്: ഷര്‍ഫെയ്ന്‍ റൂതര്‍ഫോര്‍ഡ്(വെസ്റ്റിന്‍ഡീസ്, ഡസൂന്‍ ഷനക(ശ്രീലങ്ക), കരീം ജാനത്ത്(അഫ്ഗാനിസ്ഥാന്‍), റഷീദ് ഖാന്‍(അഫ്ഗാനിസ്ഥാന്‍), ജെറാള്‍ഡ് കൊയറ്റ്‌സീ(ദക്ഷിണാഫ്രിക്ക), കാഗിസോ റബാഡ(ദക്ഷിണാഫ്രിക്ക)
ദല്‍ഹി: ഫാഫ് ഡുപ്ലെസ്സി(ദക്ഷിണാഫ്രിക്ക), സെദിഖ്വില്ലാഹ് അടല്‍(അഫ്ഗാനിസ്ഥാന്‍), ദുഷ്മന്ത ചമീര(ശ്രീലങ്ക), ഡോനോവാന്‍ ഫെറെയ്‌റിയ(ദക്ഷിണാഫ്രിക്ക)
മുംബൈ: ട്രെന്റ് ബോള്‍ട്ട്(ന്യൂസീലന്‍ഡ്), മിച്ചല്‍ സാന്റ്‌നര്‍(ന്യൂസിലന്‍ഡ്), റീസ് ടോപ്ലി(ഇംഗ്ലണ്ട്), മുജീബ് ഉര്‍ റഹ്മാന്‍(അഫ്ഗാനിസ്ഥാന്‍), ബെവോന്‍ ജേക്കബ്‌സ്(ന്യൂസിലന്‍ഡ്)
പഞ്ചാബ്: മിച്ചല്‍ ഓവന്‍(ഓസ്‌ട്രേലിയ), അസ്മത്തുള്ള ഒമര്‍സായി(അഫ്ഗാനിസ്ഥാന്‍), സേവ്യര്‍ ബാര്‍ലെറ്റ്(ഓസ്‌ട്രേലിയ), കൈല്‍ ജാമീസണ്‍(ന്യൂസിലന്‍ഡ്)
പ്രതികരിക്കാൻ ഇവിടെ എഴുതുക: