Football

കോപ്പ ഇറ്റാലിയ ബൊളോഗ്നയ്‌ക്ക്; ഫൈനലില്‍ എസി മിലാനെ തോല്‍പ്പിച്ചു

പ്രധാന കിരീടം നേടുന്നത് അരനൂറ്റാണ്ട് ശേഷം

Published by

റോം: കോപ്പ ഇറ്റാലിയ കിരീടം ബൊളോഗ്ന നേടി. ഫൈനലില്‍ ഇറ്റാലിയന്‍ വമ്പന്‍ എസി മിലാനെ ഏകപക്ഷീയമായ ഒരു ഗോളിന് തോല്‍പ്പിച്ചായിരുന്നു ബൊളോഗ്നയുടെ കിരീടധാരണം. പ്രധാന ടൂര്‍ണമെന്റില്‍ ഈ ഇറ്റാലിയന്‍ ടീം ജേതാക്കളാകുന്നത് 51 വര്‍ഷത്തെ കാത്തിരിപ്പിന് ശേഷമാണ്.

53-ാം മിനിറ്റില്‍ ഇടത് വിങ്ങര്‍ ഡാന്‍ എന്‍ഡോയെ ആണ് ബൊളോഗ്നയ്‌ക്കായി വിജയഗോള്‍ നേടിയത്. മത്സരത്തില്‍ എസി മിലാന്‍ പൊരുതി നോക്കിയെങ്കിലും ഗോളെന്നുറച്ച അവസരം പോലും നഷ്ടപ്പെടുത്തുന്ന സാഹചര്യമാണുണ്ടായത്. ബൊളോഗ്നയാകട്ടെ കിട്ടിയ അവസരം കൃത്യമായി വലയിലെത്തിക്കുകയായിരുന്നു.

ഇതോടെ എസി മിലാന്റെ നില ഏറെ പ്രതിസന്ധിയിലായിരിക്കുകയാണ്. ഇറ്റാലിയന്‍ സീരി എയില്‍ ഇതുവരെ 36 മത്സരങ്ങള്‍ പൂര്‍ത്തിയാക്കുമ്പോള്‍ ടീം പകുതി കളികള്‍ പോലും ജയിച്ചിട്ടില്ല. ലീഗില്‍ 17 വിജയവുമായി എട്ടാം സ്ഥാനത്താണ് തുടരുന്നത്. മിലാന് തൊട്ടുമുന്നില്‍ ഏഴാം സ്ഥാനത്താണ് ബൊളോഗ്ന.

Share
Janmabhumi Online

Online Editor @ Janmabhumi

പ്രതികരിക്കാൻ ഇവിടെ എഴുതുക
Published by