India

ആകാശ്, ബ്രഹ്മോസ് മിസൈല്‍ നിര്‍മ്മിക്കുന്ന ഭാരത് ഡൈനാമിക്സിന്റെയും ഭാരത് ഇലക്ട്രോണിക്സിന്റെയും ഓഹരിവാങ്ങിയവര്‍ അഞ്ച് ദിവസത്തില്‍ കോടിപതികളായി

ഓപ്പറേഷന്‍ സിന്ദൂറിനൊപ്പം ഇന്ത്യയുടെ ആയുധനിര്‍മ്മാണക്കമ്പനികളായ ഭാരത് ഡൈനാമിക്സിന്‍റെയും ഭാരത് ഇലക്ട്രോണിക്സിന്‍റെയും ഓഹരിയുടമകള്‍ കോടിപതികളും ലക്ഷപ്രഭുക്കളുമായി. കഴിഞ്ഞ അഞ്ച് ദിവസത്തിനുള്ളില്‍ ഈ രണ്ട് കമ്പനികളുടെയും ഓഹരിവിലയില്‍ അവിശ്വസനീയമായ കുതിപ്പാണുണ്ടായത്.

Published by

മുംബൈ: ഓപ്പറേഷന്‍ സിന്ദൂറിനൊപ്പം ഇന്ത്യയുടെ ആയുധനിര്‍മ്മാണക്കമ്പനികളായ ഭാരത് ഡൈനാമിക്സിന്റെയും ഭാരത് ഇലക്ട്രോണിക്സിന്റെയും ഓഹരിയുടമകള്‍ കോടിപതികളും ലക്ഷപ്രഭുക്കളുമായി. കഴിഞ്ഞ അഞ്ച് ദിവസത്തിനുള്ളില്‍ ഈ രണ്ട് കമ്പനികളുടെയും ഓഹരിവിലയില്‍ അവിശ്വസനീയമായ കുതിപ്പാണുണ്ടായത്.

ആകാശ് മിസൈല്‍ പ്രതിരോധ സംവിധാനം നിര്‍മ്മിക്കുന്ന പൊതുമേഖലാ സ്ഥാപനമായ ഭാരത് ഡൈനാമിക്സിന്റെ ഓഹരിവില അഞ്ച് ദിവസത്തില്‍ 1499 രൂപയില്‍ നിന്നും 1809രൂപയില്‍ എത്തി. ആകാശ് മിസൈലാണ് ഇന്ത്യാ പാക് യുദ്ധത്തില്‍ തുര്‍ക്കിയുടെ ഡ്രോണുകളും ചില മിസൈലുകളും താഴെ അടിച്ചിട്ടത്. ഇപ്പോള്‍ പല ലോകരാഷ്‌ട്രങ്ങളും ആകാശ് മിസൈല്‍ വാങ്ങാന്‍ ക്യൂ നില്‍ക്കുകയാണ്. ഓപ്പറേഷന്‍ സിന്ദൂര്‍ കഴിഞ്ഞ മെയ് ഒമ്പതിന് വെറും 1499 രൂപയുണ്ടായിരുന്ന ഓഹരിയാണ് മെയ് 15ന് 1809 രൂപയില്‍ എത്തിയത്. അഞ്ച് ദിവസത്തില്‍ 310 രൂപയുടെ കുതിപ്പാണ് ഈ ഓഹരിയ്‌ക്ക് ഓപ്പറേഷന്‍ സിന്ദൂര്‍ നേടിക്കൊടുത്തത്. ആയിരം ഓഹരി കൈവശം വെച്ചവര്‍ക്ക് 3 ലക്ഷം രൂപ ലാഭമുണ്ടാക്കാം. ഭാരത് ഡൈനാമിക്സിന്റെ 30000 ഓഹരികള്‍ കൈവശമുള്ള ഇടത്തരം ഓഹരി നിക്ഷേപകര്‍ക്ക് കോടിപതികളായി.

ഇനി ഭാരത് ഇലക്ട്രോണിക്സിന്റെ കാര്യമെടുക്കാം. ഓപ്പറേഷന്‍ സിന്ദൂര്‍ നടന്നതിന് ശേഷം മെയ് 9ന് ഈ ഓഹരിയുടെ വില 314 രൂപ മാത്രമായിരുന്നു. പക്ഷെ മെയ് 15 ആയപ്പോഴേക്കും ഓഹരി വില 350 രൂപയായി ഉയര്‍ന്നു. ഒരു ഓഹരി വിലയില്‍ 36 രൂപയുടെ ഉയര്‍ച്ച. 3000 ഓഹരി കൈവശം വെച്ചവര്‍ ലക്ഷപ്രഭുക്കളായി. മൂന്ന് ലക്ഷം ഓഹരികള്‍ കൈവശം വെച്ചവര്‍ കോടിപതികളുമായി. ഓപ്പറേഷന്‍ സിന്ദൂര്‍ 2 ആക്രമണത്തില്‍ പാകിസ്ഥാനിലെ സൈനിക വിമാനത്താവളങ്ങളില്‍ വന്‍ നാശനഷ്ടങ്ങള്‍ വിതച്ച ബഹ്മോസ് മിസൈല്‍ നിര്‍മ്മിച്ചത് ഭാരത് ഇലക്ട്രോണിക്സാണ്. സൗദി, ഖത്തര്‍, ഒമാന്‍, യുഎഇ, തായ് ലാന്‍റ്, സിംഗപ്പൂര്‍, ബ്രസീല്‍, ചിലെ, അര്‍ജന്‍റീന, വെനസ്വെല, ഈജിപ്ത് എന്നീ രാജ്യങ്ങള്‍ ബ്രഹ്മോസ് മിസൈല്‍ വാങ്ങാന്‍ ക്യൂനില്‍ക്കുകയാണ്.

Share
Janmabhumi Online

Online Editor @ Janmabhumi

പ്രതികരിക്കാൻ ഇവിടെ എഴുതുക