Kerala

റാന്നിയില്‍ വൃദ്ധ ദമ്പതികളെ വീടിനുള്ളില്‍ മരിച്ച നിലയില്‍

ദമ്പതികളുടെ ഏക മകന്‍ ജോലി ആവശ്യത്തിനായി എറണാകുളത്താണ്

Published by

പത്തനംതിട്ട:റാന്നി മുക്കാലുമണ്ണില്‍ വൃദ്ധ ദമ്പതികളെ വീടിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തി. സക്കറിയ മാത്യു, ഭാര്യ അന്നമ്മ എന്നിവരാണ് മരിച്ചത്.

അസുഖബാധിതനായ സക്കറിയ മരിച്ചതിന്റെ വേദനയില്‍ ഭാര്യ തൂങ്ങിമരിച്ചിരിക്കാമെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം.സക്കറിയ മാത്യുവിന്റെ മൃതദേഹത്തിന് മൂന്നു ദിവസത്തെ പഴക്കമുണ്ട്.

ദമ്പതികളുടെ ഏക മകന്‍ ജോലി ആവശ്യത്തിനായി എറണാകുളത്താണ്. പ്രാഥമിക അന്വേഷണത്തില്‍ ദുരൂഹത കണ്ടെത്തിയിട്ടില്ലെന്ന് പൊലീസ് പറഞ്ഞു.

Share
Janmabhumi Online

Online Editor @ Janmabhumi

പ്രതികരിക്കാൻ ഇവിടെ എഴുതുക
Published by