തൃശൂര്‍:പെര്‍മിറ്റില്ലാതെ ഓടിയ എ.എം.വി.ഐയുടെ സഹോദരന്റെ ബസ് ആര്‍.ടി.ഒ എന്‍ഫോഴ്‌സ്‌മെന്റ് വിഭാഗം കസ്റ്റഡിയിലെടുത്തു. അസിസ്റ്റന്റ് മോട്ടോര്‍ വെഹിക്കിള്‍ ഇന്‍സ്‌പെക്ടര്‍ സിജെ ഷോണിന്റെ സഹോദരന്‍ സിജെ റിജോയുടെ ബസാണ് പിടിച്ചെടുത്തത്.
തൃശൂരില്‍ നിന്ന് കോഴിക്കോട്ടേയ്ക്കുള്ള യാത്രയ്ക്കിടെയാണ് ബസിനെ പിടികൂടിയത്. 20 യാത്രക്കാരെ കെഎസ്ആര്‍ടിസി ബസില്‍ കയറ്റി വിട്ടു. കഴിഞ്ഞ വര്‍ഷം സെപ്തംബര്‍ മുതല്‍ ബസിന് പെര്‍മിറ്റില്ലെന്ന് പരിശോധനയില്‍ കണ്ടെത്തിയിട്ടുണ്ട്.
വ്യാഴാഴ്ച രാവിലെ 5.45നാണ് ബസ് യാത്ര ആരംഭിച്ചത്. ഇതിനിടെ തൃശൂര്‍ കെഎസ്ആര്‍ടിസി ബസ് സ്റ്റാന്‍ഡ് പരിസരത്ത് വെച്ചാണ് ബസ് തടഞ്ഞ് പരിശോധന നടത്തിയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക