കൊല്ലം: സംസ്ഥാന മന്ത്രിസഭയുടെ നാലാം വാര്‍ഷികത്തോടനുബന്ധിച്ച് ആശ്രാമം മൈതാനത്ത് നടക്കുന്ന എന്റെ കേരളം പ്രദര്‍ശന വിപണനമേളയുടെ വേദിയില്‍ വേറിട്ട കലാപ്രകടനത്തോടെ അരങ്ങുണര്‍ന്നു. ഭിന്നശേഷിവിഭാഗത്തിലുള്ളവരുടെ ‘റിഥം’ കലാസംഘമാണ് വേദിയിലെത്തിയത്. സാമൂഹ്യനീതി വകുപ്പാണ് പരിപാടി സംഘടിപ്പിച്ചത്.
പാട്ട്, ഡാന്‍സ്, സിനിമാറ്റിക് ഡാന്‍സ്, സെമി ക്ലാസിക്കല്‍ ഡാന്‍സ്, മിമിക്രി എന്നിവ അരങ്ങേറി. കുട്ടികളുടെ കഴിവുകളെ പ്രോത്സാഹിപ്പിക്കുകയും വരുമാനം കണ്ടെത്തി നല്‍കുകയുമാണ് പരിപാടിയുടെ ലക്ഷ്യം. കേരള സാമൂഹ്യ സുരക്ഷാമിഷനും കേരള സ്റ്റേറ്റ് ഇനിഷ്യേറ്റീവ് ഓണ്‍ ഡിസബിലിറ്റിയും ചേര്‍ന്നാണ് മികവുറ്റവരെ തെരഞ്ഞെടുത്തത്. ജില്ലാതല ഉദ്ഘാടനം മെയ് 14ന് വൈകിട്ട് നാലിന് ധനകാര്യവകുപ്പ് മന്ത്രി കെ എന്‍ ബാലഗോപാല്‍ നിര്‍വഹിച്ചു.
ഉദ്ഘാടനത്തിന് മുന്നോടിയായി നഗരംചുറ്റി ബൈക്ക് റാലിയുണ്ടായി. എക്‌സൈസ് വകുപ്പിന്റെ ലഹരിവിരുദ്ധ സന്ദേശപ്രചാരണ പരിപാടിയും അനുബന്ധമായി നടന്നു. എല്ലാ ദിവസവും രാവിലെ 10 മുതല്‍ രാത്രി 10 വരെയാണ് മേള. 55000 ചതുരശ്ര അടി ശീതീകരിച്ച പവലിയന്‍ ഉള്‍പ്പെടെ 79000 ചതുരശ്ര അടിയിലാണ് സംവിധാനങ്ങള്‍ ഒരുക്കിയിട്ടുള്ളത്. സര്‍ക്കാരിന്റെ ജനക്ഷേമപ്രവര്‍ത്തനങ്ങളും സൗജന്യസേവനങ്ങളും 156 തീം സ്റ്റാളുകളില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. 96 കമേഴ്സ്യല്‍ സ്റ്റാളുകളില്‍ വിവിധ വകുപ്പുകളുടേയും സര്‍ക്കാര്‍ ഏജന്‍സികളുടേയും ഉത്പന്ന പ്രദര്‍ശനവും ന്യായവിലയ്‌ക്കുള്ള വില്‍പനയുമാണുണ്ടാകുക.
കേരളം കൈവരിച്ച നേട്ടങ്ങള്‍ അവതരിപ്പിക്കുന്ന വിവര-പൊതുജനസമ്പര്‍ക്ക വകുപ്പിന്റെ പ്രദര്‍ശനം, കാര്‍ഷിക പ്രദര്‍ശന-വിപണനമേള, സാംസ്‌കാരിക-കലാപരിപാടികള്‍, ഭക്ഷ്യമേള, പുസ്തകമേള, കായിക-വിനോദ-വിജ്ഞാന പരിപാടികള്‍, കാരവന്‍ടൂറിസം പ്രദര്‍ശനം, സ്റ്റാര്‍ട്ടപ്പ്മിഷന്‍ പ്രദര്‍ശനം, ശാസ്ത്ര-സാങ്കേതിക പ്രദര്‍ശനങ്ങള്‍, സ്‌പോര്‍ട്‌സ് പ്രദര്‍ശനം, പൊലീസ് ഡോഗ് ഷോ, മിനി തിയറ്റര്‍ ഷോ, ആധുനിക സാങ്കേതികവിദ്യകള്‍ പരിചയപ്പെടുത്തുന്ന പ്രദര്‍ശനം, കായികവിനോദ മേഖല, തല്‍സമയ മത്സരങ്ങള്‍, ക്വിസ്, ഇതരആക്ടിവിറ്റി കോര്‍ണറുകള്‍, സെല്‍ഫി പോയിന്റുകള്‍ എന്നിവയാണ് പ്രധാന ആകര്‍ഷണം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: