മുംബൈ: നിലവിലെ സീസണ്‍ ഐപിഎല്‍ മത്സരങ്ങള്‍ക്കായി ഫ്രാഞ്ചൈസികള്‍ക്ക് താല്‍ക്കാലികമായി താരങ്ങളെ മാറ്റാം എന്ന് ബിസിസിഐ. ഇത്തവണത്തെ സീസണില്‍ മാത്രം ഈ ഇളവ് അനുവദിക്കും. എന്നാല്‍ ഇങ്ങനെ പുതുതായി എടുക്കുന്ന താരങ്ങളെ അടുത്ത സീസണില്‍ റീടെയിന്‍ ചെയ്യാന്‍ ഫ്രാഞ്ചൈസികള്‍ക്കാവില്ല. അതിര്‍ത്തിയില്‍ സംഘര്‍ഷാവസ്ഥ രൂക്ഷമായ സാഹചര്യത്തില്‍ ഐപിഎല്‍ അടക്കമുള്ള കായിക മത്സരങ്ങള്‍ നിര്‍ത്തിവച്ചിരുന്നു. കടുത്ത സാഹചര്യത്തെ തുടര്‍ന്ന് വിദേശ താരങ്ങള്‍ പലരും നാട്ടിലേക്ക് മടങ്ങുകയും ചെയ്തു. മിക്ക താരങ്ങളും ഇനി അടുത്ത സീസണിലേ തിരിച്ചെത്താനാകൂ എന്ന നിലപാടിലാണ്. ദല്‍ഹി ക്യാപിറ്റല്‍സിന്റെ ജെയ്ക് ഫ്രേയ്‌സര്‍ മക്ഗുര്‍ക്, ചെന്നൈ സൂപ്പര്‍ കിങ്‌സിന്റെ ജാമീ ഓവര്‍ട്ടണ്‍ എന്നിവര്‍ പിന്‍മാറിയ മട്ടിലുമാണ്.
ലീഗ് റൗണ്ടില്‍ ഇനി മൂന്ന് വീതം മത്സരങ്ങളാണ് ബാക്കിയുള്ളത്. പിന്നെ പ്ലേ ഓഫും ഫൈനലും.മെയ് എട്ടിന് ധരംശാലയില്‍ ദല്‍ഹി-പഞ്ചാബ് മത്സരം നടന്നുകൊണ്ടിരിക്കെ പാതിക്ക് വച്ചാണ് ഐപിഎല്‍ താല്‍ക്കാലികമായി നിര്‍ത്തിവയ്‌ക്കേണ്ടി വന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: