തിരുവനന്തപുരം: പ്രൊഫ. വിഷ്ണുനാരായണന്‍ നമ്പൂതിരിയുടെ സ്മരണാര്‍ത്ഥം ഏര്‍പ്പെടുത്തിയ വൈഷ്ണവം ട്രസ്റ്റിന്റെ ഈ വര്‍ഷത്തെ സാഹിത്യപുരസ്‌കാരം കവിയും ഗാനരചയിതാവുമായ ശ്രീകുമാരന്‍ തമ്പിക്ക് സമ്മാനിക്കും. 1,11,111 രൂപയും ഫലകവും പ്രശസ്തി പത്രവും അടങ്ങുന്നതാണ് പുരസ്‌കാരം. മുന്‍ ചീഫ് സെക്രട്ടറി ആര്‍. രാമചന്ദ്രന്‍നായര്‍, വൈഷ്ണവം ട്രസ്റ്റ് ചെയര്‍മാന്‍ പ്രഭാവര്‍മ്മ, ഡോ.ടി.പി. ശങ്കരന്‍കുട്ടിനായര്‍ എന്നിവരടങ്ങുന്ന ജൂറിയാണ് പുരസ്‌ക്കാര ജേതാവിനെ തിരഞ്ഞെടുത്തത്.
ജൂണ്‍ ആദ്യവാരം വിഷ്ണുനാരായണന്‍ നമ്പൂതിരി ജന്മവാര്‍ഷികത്തോട് അനുബന്ധിച്ച് തിരുവനന്തപുരത്ത് സംഘടിപ്പിക്കുന്ന ചടങ്ങില്‍ പുരസ്‌കാരം സമര്‍പ്പിക്കുമെന്ന് ട്രസ്റ്റ് ഭാരവാഹികളായ ഡോ.ആര്‍. അജയ്കുമാറും, ഡോ. ശ്രീവത്‌സന്‍ നമ്പൂതിരിയും അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: