ഒട്ടാവ ; ഭഗവദ് ഗീത തൊട്ട് സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റെടുത്ത് കനേഡിയൻ മന്ത്രി അനിത ആനന്ദ്. ലിബറൽ പാർട്ടിയുടെ മുതിർന്ന നേതാവും ഇന്ത്യൻ വംശജയുമാണ് അനിത രണ്ടാം തവണ മന്ത്രിയായപ്പോഴും ഭഗവദ് ഗീത തൊട്ടാണ് അനിതയുടെ സത്യപ്രതിജ്ഞ . കാനഡയിൽ പൊതുതിരഞ്ഞെടുപ്പിനു പിന്നാലെ നടന്ന മന്ത്രിസഭാ പുനഃസംഘടനയിൽ വിദേശകാര്യ മന്ത്രിയായാണ് അനിത നിയമിക്കപ്പെട്ടത്. കാനഡയിൽ വിദേശകാര്യ മന്ത്രിയാകുന്ന ആദ്യ വനിതയാണ് അനിത.
അനിത ആനന്ദിന്റെ രക്ഷിതാക്കൾ ഇന്ത്യയിൽനിന്നു കുടിയേറിയവരാണ് പിതാവ് എസ്.വി.ആനന്ദ് തമിഴ്നാട്ടുകാരനും മാതാവ് സരോജ് ഡി. റാം പഞ്ചാബിലെ ജാണ്ഡിയാല ഗുരു സ്വദേശിയും. ഡോക്ടർമാരായ അനിതയുടെ മാതാപിതാക്കൾ അയർലൻഡിൽവച്ച് കണ്ടുമുട്ടി. പിന്നീട് ലണ്ടനിൽവച്ച് വിവാഹിതരാകുകയും തുടർന്ന് നൈജീരിയ, ഇന്ത്യ എന്നിവിടങ്ങളിൽ താമസിച്ചശേഷം 1965ൽ കാനഡയിലേക്കു കുടിയേറുകയുമായിരുന്നു.
ഹിന്ദു, സിഖ് വിശ്വാസങ്ങളോട് മമത പുലർത്തുന്ന അനിത, കാനഡയിലും ഇന്ത്യൻ ആചാരങ്ങളും ആഘോഷങ്ങളും പിന്തുടരുന്നു. ‘എന്റെ പഞ്ചാബി, തമിഴ് പൈതൃകത്തെക്കുറിച്ചു വളരെ അഭിമാനമുള്ള ഒരു കനേഡിയനാണ് ഞാൻ’ – അനിത ഒരിക്കൽ കനേഡിയൻ പാർലമെന്റിൽ പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: