പറവൂർ : വടക്കേക്കര കൂട്ടകൊലപാതക കേസിലെ പ്രതിയെ കാപ്പ ചുമത്തി ജയിലിലടച്ചു. പറവൂർ ചേന്ദമംഗലം കിഴക്കുംപുറം പേരേപ്പാടം ഭാഗത്ത് കണിയാംപറമ്പിൽ വീട്ടിൽ റിതു ജയൻ (27) നെയാണ് കാപ്പ ചുമത്തി വിയ്യൂർ സെൻട്രൽ ജയിലിലടച്ചത്. റൂറൽ ജില്ലാ പോലീസ് മേധാവി എം. ഹേമലതയുടെ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ എറണാകുളം ജില്ലാ കളക്ടർ എൻ.എസ്.കെ ഉമേഷാണ് ഉത്തരവിട്ടത്.
വടക്കേക്കര, നോർത്ത് പറവൂർ പോലീസ് പരിധികളിൽ കൊലപാതകം, ദേഹോപദ്രവം തുടങ്ങിയ കേസുകളിൽ പ്രതിയാണ്. 2025 ജനുവരി 16 ന് ചേന്ദമംഗലം പേരേപ്പാടം ഭാഗത്ത് ഇയാളുടെ അയൽവാസികളുടെ വീട്ടിൽ അതിക്രമിച്ച് കയറി വേണു, വേണുവിന്റെ ഭാര്യ ഉഷ, ഇവരുടെ മകൾ വിനീഷ എന്നിവരെ കൊലപ്പെടുത്തിയതിനും വിനീഷയുടെ ഭർത്താവ് ജിതിനെ ആക്രമിച്ച് ഗുരുതരമായി പരിക്കേൽപ്പിച്ചതിനും വടക്കേക്കര പോലീസ് രജിസ്റ്റർ ചെയ്ത കേസിൽ പ്രതിയായതിനെ തുടർന്നാണ് കാപ്പ ചുമത്തിയത്. നിലവിൽ ജയിലാണ് പ്രതി.
വടക്കേക്കര ഇൻസ്പെക്ടർ കെ.ആർ ബിജു, അസിസ്റ്റൻ്റ് സബ്ബ് ഇൻസ്പെക്ടർ പി.എസ് സുനിൽ, സിവിൽ പോലീസ് ഓഫീസർ അനൂപ് എന്നിവരാണ് അറസ്റ്റ് ചെയ്തത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: