India

ഇന്ത്യയിൽ പ്രഭാതഭക്ഷണം കഴിക്കാൻ ഞങ്ങൾ ആഗ്രഹിക്കുന്നു ; ഡൽഹിക്ക് മുകളിൽ പാകിസ്താന്റെ പതാക ഉയർത്താനും മടിക്കില്ല ; പാക് ഭീകരനേതാക്കൾ

Published by

ഇസ്ലാമാബാദ് : ഇന്ത്യയ്‌ക്ക് മുന്നിൽ അടിയറവ് പറഞ്ഞിട്ടും പാക് സൈന്യത്തിന്റെ വിജയം ആഘോഷിക്കാൻ ഭീകരനേതാക്കൾ ഒത്തുകൂടി.കറാച്ചിയിലാണ് ദിഫാ-ഇ-വതൻ കൗൺസിലിന്റെ (ഡിഡബ്ല്യുസി) സമ്മേളനം നടന്നത് .

ലഷ്‌കർ-ഇ-തൊയ്ബ ഭീകരരും , തീവ്ര ഇസ്ലാമിസ്റ്റ് സംഘടന നേതാക്കളുമാണ് ഒത്തുകൂടിയത് . സമ്മേളനത്തെ അഭിസംബോധന ചെയ്ത തീവ്ര മതപ്രഭാഷകൻ മുഫ്തി താരിഖ് മസൂദ് രാജ്യദ്രോഹികളായവർ പാക് സൈന്യത്തെ മതേതര സൈന്യം എന്നും വിളിക്കുന്നുവെന്നും, ഈ യുദ്ധം ജയിച്ചതിനുശേഷം, നമുക്കത് ബോധ്യപ്പെടുകയും ചെയ്തുവെന്നു വ്യക്തമാക്കി.

മാത്രമല്ല രക്തസാക്ഷിത്വത്തിനായുള്ള അഭിനിവേശമുള്ള, അല്ലാഹുവിന്റെ പേരിൽ, മതത്തിന്റെയും ഇസ്ലാമിന്റെയും പേരിൽ ജീവൻ ബലിയർപ്പിക്കുന്ന ഒരു സൈന്യമാണിത്- എന്നും പറഞ്ഞു.

ജാമിയത്ത് ഉലമ-ഇ-ഇസ്ലാം (സിന്ധ്) ജനറൽ സെക്രട്ടറി അല്ലാമ റാഷിദ് മഹ്മൂദ് സൂമ്രോയാകട്ടെ ലാഹോറിലെ മിനാർ-ഇ-പാകിസ്താനിൽ നിന്ന് മോദിയെ വെല്ലുവിളിക്കുന്നു, ഇന്ത്യയിൽ പ്രഭാതഭക്ഷണം കഴിക്കാൻ ഞങ്ങൾ ആഗ്രഹിക്കുന്നു , ഡൽഹിക്ക് മുകളിൽ പാകിസ്താന്റെ പതാക ഉയർത്താനും ഞങ്ങൾ മടിക്കില്ല എന്നുമാണ് പറഞ്ഞത് .

കഴിഞ്ഞ ദിവസം കറാച്ചിയിൽ സംഘടിപ്പിച്ച റാലിയിൽ പാക്കിസ്ഥാനെ പ്രകോപിപ്പിച്ചാൽ എന്തു സംഭവിക്കുമെന്ന് ഇപ്പോൾ ഇന്ത്യ ശരിക്കു മനസ്സിലാക്കിയെന്നായിരുന്നു മുൻ പാക്കിസ്ഥാൻ ക്രിക്കറ്റ് താരം ഷാഹിദ് അഫ്രീദി പറഞ്ഞത്.

 

 

Share
Janmabhumi Online

Online Editor @ Janmabhumi

പ്രതികരിക്കാൻ ഇവിടെ എഴുതുക
Published by