ന്യൂദൽഹി : ഭീകരതയ്‌ക്കെതിരായ ഇന്ത്യയുടെ നടപടിയെ മികച്ച വിജയമാക്കി മാറ്റിയ സായുധ സേനയുടെ ശൗര്യത്തെയും സമർപ്പണത്തെയും പ്രശംസിച്ച് രാഷ്‌ട്രപതി ദ്രൗപതി മുർമു. ഓപ്പറേഷൻ സിന്ദൂരിന്റെ വിജയത്തിനുശേഷം ചീഫ് ഓഫ് ഡിഫൻസ് സ്റ്റാഫ് ജനറൽ അനിൽ ചൗഹാൻ, ആർമി ചീഫ് ജനറൽ ഉപേന്ദ്ര ദ്വിവേദി, വ്യോമസേനാ മേധാവി എയർ ചീഫ് മാർഷൽ എ പി സിംഗ്, നാവികസേനാ അഡ്മിറൽ ദിനേശ് കെ ത്രിപാഠി എന്നിവർ രാഷ്‌ട്രപതി ദ്രൗപതി മുർമുവിനെ കണ്ട് ഓപ്പറേഷൻ സിന്ദൂരിനെക്കുറിച്ച് വിശദീകരിച്ചിരുന്നു. തുടർന്നായിരുന്നു രാഷ്‌ട്രപതി തന്റെ ഔദ്യോഗിക എക്സ് അക്കൗണ്ടിൽ പ്രശംസ അറിയിച്ചത്.
അതേ സമയം ഇന്ത്യൻ സൈന്യത്തിന്റെ ശൗര്യത്തിനും ധീരതയ്‌ക്കും ആദരസൂചകമായി ബിജെപി രാജ്യമെമ്പാടും തിരംഗ യാത്ര സംഘടിപ്പിക്കുന്നുണ്ട്. ശ്രീനഗറിലും ഇന്ന് തിരംഗ യാത്ര നടന്നു. കൂടാതെ ദൽഹിയിലെ ജാമിയ മില്ലിയ ഇസ്ലാമിയ കാമ്പസിൽ വിദ്യാർത്ഥികളും പ്രൊഫസർമാരും തിരംഗ യാത്ര നടത്തി.
ഇതിനുപുറമെ ഉത്തർപ്രദേശിൽ മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്റെ നേതൃത്വത്തിൽ തിരംഗ യാത്രയും നടത്തി. ഇതിനിടയിൽ മുഖ്യമന്ത്രി യോഗി ആദിത്യനാഥും പൊതുയോഗത്തെ അഭിസംബോധന ചെയ്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: