ധാക്ക: ഷേഖ് ഹസീനയുടെ കാലത്ത് ബംഗ്ലാദേശ് പ്രസിഡന്റായിരുന്ന മുഹമ്മദ് അബ്ദുള്‍ ഹമീദ് പുലര്‍ച്ചെ മൂന്നു മണിയോടെ ആരുമറിയാതെ തായ്‌ലന്‍ഡിലേക്ക് മുങ്ങി. ലുങ്കിയുടുത്ത് സാധാരണക്കാരനെ പോലെ വന്ന് ധാക്കയിലെ അന്താരാഷ്‌ട്ര വിമാനത്താവളത്തില്‍ നിന്ന് തായ് എയര്‍വെയ്സിന്റെ വിമാനത്തിലാണ് കടന്നത്. സഹോദരന്‍ അടക്കം ചില ബന്ധുക്കളും ഒപ്പമുണ്ട്. ചികിത്സയ്‌ക്ക് പോയതാണെന്നാണ് വിശദീകരണം.
ബംഗ്ലാദേശിലെ മതഭീകരരുടെ നിയന്ത്രണത്തിലുള്ള സര്‍ക്കാരിന്റെ കണ്ണിലെ കരടായിരുന്നു ഹമീദ്. ഹസീനയുടെ കാലത്ത് വിദ്യാര്‍ത്ഥി പ്രക്ഷോഭത്തിന്റെ മറവില്‍ നടന്ന തീവ്രവാദികളുടെ സമരത്തിനെതിരെ ശക്തമായ നടപടികള്‍ കൈക്കൊള്ളുന്നതില്‍ ഹസീനയെ പോലെ ഹമീദും സുപ്രധാന പങ്ക് വഹിച്ചിരുന്നു. 2013 മുതല്‍ 2023 വരെയായി രണ്ടു തവണ പ്രസിഡന്റായിരുന്ന ഹമീദിനെതിരെ പുതിയ സര്‍ക്കാര്‍ നടപടികള്‍ക്ക് ഒരുങ്ങുകയായിരുന്നുവെന്ന് സൂചനകളുണ്ട്. സര്‍ക്കാര്‍ തല അന്വേഷണം നേരിടുന്നുമുണ്ട്. ഹസീന ഭാരതത്തില്‍ അഭയം നേടിയിരുന്നുവെങ്കിലും ഹമീദ് അടക്കം അവാമി ലീഗിന്റെ പല പ്രധാനനേതാക്കളും ബംഗ്ലാദേശില്‍ തുടരുകയായിരുന്നു. കഴിഞ്ഞ ദിവസം സര്‍ക്കാര്‍ അവാമി ലീഗിനെ നിരോധിക്കുക കൂടി ചെയ്തതോടെ നടപടി ഉറപ്പായ സാഹചര്യത്തിലാണ് അദ്ദേഹം തന്ത്രപൂര്‍വ്വം രാജ്യം വിട്ടതെന്ന് കരുതപ്പെടുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: