ലണ്ടന്‍: വെസ്റ്റ് ഇന്‍ഡീസിനെതിരായ ഏകദിന, ടി-20 പരമ്പരകള്‍ക്കുള്ള ഇംഗ്ലണ്ട് ടീമിനെ പ്രഖ്യാപിച്ചു. ഹാരി ബ്രൂക്കാണ് രണ്ട് ഫോര്‍മാറ്റുകളിലും ഇംഗ്ലീഷ് ടീമിനെ നയിക്കുന്നത്. മേയ് 29ന് ഏകദിന പരമ്പര ആരംഭിക്കും. ജൂണ്‍ ആറ് മുതലാണ് ടി-20 പരമ്പര. സ്പിന്നര്‍ ടോം ഹാര്‍ട്ട്ലി ഏകദിന ടീമില്‍ തിരിച്ചെത്തിയതാണ് ശ്രദ്ധേയ മാറ്റം. ജോ റൂട്ടും ജോഫ്ര ആര്‍ച്ചറും ടീമിലുണ്ട്. രാജസ്ഥാന്‍ റോയല്‍സിനു വേണ്ടി കളിക്കുന്ന ജോഫ്ര ആര്‍ച്ചര്‍ മികച്ച ഫോമിലാണ്. ടി20 ടീമില്‍ ലൂക്ക് വുഡും ലിയാം ഡോസണും തിരിച്ചെത്തിയിട്ടുണ്ട്. യുവതാരങ്ങളായ റെഹാന്‍ അഹമ്മദ്, ജേക്കബ് ബെഥല്‍ എന്നിവരും ടി-20 ടീമിലിടം നേടി. സ്റ്റാര്‍ ഓള്‍റൗണ്ടര്‍ വില്‍ ജാക്സ് ഏകദിന, ടി-20 ടീമുകളിലുണ്ട്. മൂന്ന് ഏകദിനങ്ങളും മൂന്ന് ടി20 മത്സരങ്ങളുമാണ് വെസ്റ്റ് ഇന്‍ഡീസ് ഇംഗ്ലണ്ടില്‍ കളിക്കുക.
ഇംഗ്ലണ്ടിന്റെഏകദിന ടീം:
ഹാരി ബ്രൂക്ക് (ക്യാപ്റ്റന്‍), ജോഫ്ര ആര്‍ച്ചര്‍, ഗസ് ആറ്റ്കിന്‍സണ്‍, ടോം ബാന്റണ്‍, ജേക്കബ് ബെഥേല്‍, ജോസ് ബട്‌ലര്‍, ബ്രൈഡണ്‍ കാര്‍സ്, ബെന്‍ ഡക്കറ്റ്, ടോം ഹാര്‍ട്ട്‌ലി, വില്‍ ജാക്സ്, സാഖിബ് മഹമൂദ്, മാത്യു പോട്ട്സ്, ജാമി ഓവര്‍ട്ടണ്‍, ആദില്‍ റാഷിദ്, ജോ റൂട്ട്, ജാമി സ്മിത്ത്.
ടി20 ടീം:
ഹാരി ബ്രൂക്ക് (ക്യാപ്റ്റന്‍), റെഹാന്‍ അഹമ്മദ്, ടോം ബാന്റണ്‍, ജേക്കബ് ബെഥേല്‍, ജോസ് ബട്‌ലര്‍, ബ്രൈഡണ്‍ കാര്‍സെ, ലിയാം ഡോസണ്‍, ബെന്‍ ഡക്കറ്റ്, വില്‍ ജാക്സ്, സാഖിബ് മഹമൂദ്, മാത്യു പോട്ട്സ്, ജാമി ഓവര്‍ട്ടണ്‍, ആദില്‍ റാഷിദ്, ഫില്‍ സാള്‍ട്ട്, ലൂക്ക് വുഡ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: