തിരുവനന്തപുരം: മുണ്ടുമുറുക്കാനും വികസനമേഖലയിലടക്കം ചിലവുകള്‍ വെട്ടിച്ചുരുക്കാനും ധനവകുപ്പ് നിര്‍ദ്ദേശങ്ങള്‍ ആവര്‍ത്തിക്കുമ്പോഴും പി എസ് സി ചെയര്‍മാനും അംഗങ്ങള്‍ക്കും ഉയർന്ന പെൻഷൻ അനുവദിച്ച് സർക്കാർ. ഇതു സംബന്ധിച്ച ഉത്തരവ് പൊതുഭരണവകുപ്പ് വെള്ളിയാഴ്ച പുറത്തിറക്കി. സര്‍ക്കാര്‍ ജീവനക്കാരായി ജോലിചെയ്ത ശേഷം പിഎസ്‌സി അംഗമോ, ചെയര്‍മാനോ ആകുന്നവര്‍ക്കാണ് വലിയ തുക പെന്‍ഷനായി ലഭിക്കുക.
പെൻഷൻ ആനുകൂല്യങ്ങൾക്ക് സർക്കാർ സർവീസിനൊപ്പം പിഎസ് സി അംഗമെന്നതും പരിഗണിക്കും. ഇത് കടുത്ത സാമ്പത്തിക ബാധ്യതയാകും സര്‍ക്കാരിനുണ്ടാക്കുക. നിയമപ്രകാരം സര്‍ക്കാര്‍ ജീവനക്കാര്‍ ആയിരുന്ന ഒരാള്‍ പിഎസ് സി അംഗമായാല്‍ അവര്‍ പിഎസ്-സി പെന്‍ഷനിലോ, സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് ലഭിക്കുന്ന പെന്‍ഷനിലോ ഒന്ന് മാത്രമെ തെരഞ്ഞെടുക്കാന്‍ കഴിയു. ഇതിലാണ് മാറ്റം വരുത്തി സര്‍ക്കാര്‍ ഉത്തരവ് ഇറക്കിയത്.
ഇനി മുതല്‍ സര്‍ക്കാര്‍ ജീവനക്കാരായിരുന്നവര്‍ പിഎസ്‌സി അംഗമായാല്‍ സര്‍ക്കാര്‍ സര്‍വ്വീസ് കാലഘട്ടം കൂടി കണക്കാക്കി പെന്‍ഷന്‍ നല്‍കും. അവശ്യപ്പെടുന്ന എല്ലാവര്‍ക്കും ഈ രീതിയില്‍ പെന്‍ഷന്‍ അനുവദിച്ച് നല്‍കാനാണ് സര്‍ക്കാര്‍ ഉത്തരവ്. കഴിഞ്ഞ മന്ത്രിസഭായ യോഗത്തിലാണ് സര്‍ക്കാര്‍ തീരുമാനം എടുത്തത്.
കേരളത്തിലെ പി എസ് സി അംഗങ്ങളായി 20 പേരാണുള്ളത്. ചെയര്‍മാനും സെക്രട്ടറിയും അടക്കം 21 പേരടങ്ങുന്നതാണ് കേരള പബ്ലിക് സര്‍വീസ് കമ്മീഷന്‍.
ചെയര്‍മാന്റെ അടിസ്ഥാന ശമ്പളം 76000 രൂപയാണ്. എന്നാല്‍ മറ്റ് അലവന്‍സുകള്‍ ഉള്‍പ്പെടെ 2.26 ലക്ഷം രൂപയാണ് ഒരു മാസം ചെയര്‍മാന് ലഭിക്കുക. അംഗങ്ങള്‍ക്ക് അടിസ്ഥാന ശമ്പളം 70000 രൂപയാണ്. എന്നാല്‍ അലവന്‍സ് ഉള്‍പ്പെടെ 2.30 ലക്ഷം രൂപ ലഭിക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: