ഓപ്പറേഷൻ സിന്ദൂരിൽ ഇന്ത്യ വിജയിച്ചിട്ടും ഇടത്, ഇസ്ലാമിക് മാധ്യമങ്ങളും നടത്തിയ പാകിസ്ഥാൻ ചൈന പുകഴ്‌ത്തലുകൾക്കെതിരെ രൂക്ഷ വിമർശനവുമായി മുൻ സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻ. ഇപ്പോൾ തകർന്നത് ചൈനയുടെ പൊങ്ങച്ചമാണെന്ന് സുരേന്ദ്രൻ ചൂണ്ടിക്കാട്ടി. അദ്ദേഹത്തിന്റെ പോസ്റ്റ് ഇങ്ങനെ,
സത്യം തെളിഞ്ഞപ്പോൾ തകർന്നത് പാക് പ്രൊപ്പഗാൻഡയും ചൈനീസ് പൊങ്ങച്ചവും…
യുദ്ധം തുടങ്ങിയാൽ ആദ്യം മരിക്കുക സത്യമായിരിക്കുമെന്നാണ് പറയാറുള്ളത്. അത്തരത്തിലുള്ളതായിരുന്നു ഇന്ത്യയുടെ കനത്ത തിരിച്ചടിക്ക് ശേഷമുള്ള പാക്കിസ്ഥാന്റെ വ്യാജ പ്രൊപ്പഗാൻഡ. അത് ചില ലെഫ്റ്റ് – ഇസ്ലാമിക് ഇൻ്റർനാഷണൽ മീഡിയകൾ പ്രചരിപ്പിക്കുകയും ഇന്ത്യയിലെ സുഡാപ്പി – കൊങ്ങി കമ്മി സൈബർ സംഘങ്ങൾ ഏറ്റെടുക്കുകയും ചെയ്തു. പഴയ സംഭവങ്ങളുടെ ടിക്ടോക്ക് വീഡിയോകളിലൂടെയും മോർഫ് ചെയ്ത ചിത്രങ്ങളിലൂടെയും പാക്കിസ്ഥാൻ സൈന്യം നടത്തിയ വ്യാജനിർമ്മിതികൾ ഇന്ത്യൻസേന കൃത്യവും വ്യക്തവുമായി നടത്തിയ പത്രസമ്മേളനത്തോടെ പൊളിഞ്ഞടുങ്ങിയതോടെ അവരുടെ മാദ്ധ്യമങ്ങൾ വരെ പാക്കിസ്ഥാനെ ചോദ്യം ചെയ്തു.
പ്രധാനമന്ത്രി നരേന്ദ്രമോദി ഇന്നലെ രാജ്യത്തെ അഭിസംബോധന ചെയ്ത് സംസാരിച്ചതും ഇന്ന് ആദംപൂർ എയർബേസ് സന്ദർശിച്ചതും കൂടി ആയതോടെ പാക്കിസ്ഥാന്റെ തനിനിറം പുറത്തായി. ഇപ്പോഴിതാ ഇന്ത്യൻ വ്യോമാക്രമണത്തിൽ 11 സൈനികർ മരിച്ചെന്ന് അവർ തന്നെ സമ്മതിച്ചിരിക്കുകയാണ്. എന്നാൽ ഇൻ്റർനാഷണൽ മീഡിയ പറയുന്നത് ഐഎഎഫ് പാക് എയർബേസുകളിൽ നടത്തിയ വ്യോമാക്രമണത്തിൽ 52 പാക് വ്യോമസൈനികർ കൊല്ലപ്പെട്ടുവെന്നാണ്. കാർഗിൽ യുദ്ധത്തിൽ കാഷ്വാലിറ്റി കുറയ്‌ക്കാൻ വേണ്ടി സ്വന്തം സൈനികരുടെ മൃതദ്ദേഹം പോലും ഏറ്റുവാങ്ങാതിരുന്ന ടീമാണ് പാക്കിസ്ഥാനെന്ന് ഓർക്കണം. അവർ 11 മരണം തന്നെ സമ്മതിച്ചത് ഗത്യന്തരമില്ലാതെയാണ്.
ഓപ്പറേഷൻ സിന്ദൂർ എക്സ്പോസ് ചെയ്ത മറ്റൊരു കാര്യം ചൈനയുടെ പൊങ്ങച്ചമാണ്. പാക് ആയുധങ്ങളുടെ 81 ശതമാനവും സപ്ലൈ ചെയ്യുന്നത് ചൈനയാണ്. മെയ് 6ന് പാക്കിസ്ഥാന്റെ ഒരു റഡാർ സിസ്റ്റവും അക്രമിക്കാതെ ഇന്ത്യ അവരുടെ ഹാർട്ട്ലാൻഡിൽ കയറി 9 ഭീകരകേന്ദ്രങ്ങൾ അക്രമിച്ചതോടെ തന്നെ പവനായി ശവമായിരുന്നു. ലാഹോറിലെ വ്യോമപ്രതിരോധം ഇന്ത്യ തകർത്തതോടെ പാക്കിസ്ഥാന്റെ ചൈനീസ് HQ 9 ചോദ്യം ചെയ്യപ്പെട്ടു.
ഇസ്ലാമാബാദും കറാച്ചിയും പാക് സേനയുടെ ആസ്ഥാനമായ റാവൽപിണ്ടിയും ഇന്ത്യ ആക്രമിച്ചതോടെ ചൈനീസ് പ്രതിരോധത്തിന്റെ പരാജയം സമ്പൂർണമായി. ഇപ്പോഴിതാ ചൈനീസ് പ്രതിരോധ ആയുധ വിപണി 9% വരെ കൂപ്പുകുത്തിയിരിക്കുകയാണ്. ഇന്ത്യക്കെതിരെ പാക്കിസ്ഥാൻ ഉപയോഗിച്ച ചൈനീസ് ജെ -10സി യുദ്ധവിമാനങ്ങൾ നിർമ്മിക്കുന്ന കമ്പനിയും ചൈനീസ് പിഎൽ -15 മിസൈൽ കമ്പനിയും തകർച്ചയിലാണ്. ചൈനീസ് ഓഹരി വിപണിയുടെ തിരിച്ചടിയോടെ പാക്-ചീന പ്രേമികളുടെ എല്ലാ പ്രതിരോധവും കപ്പല് മയ്യത്തായിരിക്കുകയാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: