ഏതൊരു കര്‍മ്മത്തിന്റെയും മംഗളാരംഭത്തിന് ഗണപതി ഭഗവാനെ സ്മരിക്കുന്നത് വിശ്വാസികളുടെ പതിവാണ്. അങ്ങനെ തുടങ്ങുന്ന കാര്യങ്ങള്‍ക്ക് യാതൊരു തടസ്സവും ഉണ്ടാവുകയില്ല. പ്രസിദ്ധമായ നിരവധി ഗണപതിക്ഷേത്രങ്ങള്‍ നമ്മുടെ നാട്ടിലുണ്ട്. ഇതിനു പുറമെ ചെറുതും വലുതുമായ എല്ലാ ക്ഷേത്രങ്ങളിലും ഗണപതി ഉപദേവനായുണ്ട്.
ക്ഷേത്രത്തില്‍ രാവിലെ ഗണപതിഹോമം നടത്തണം. വീട്ടില്‍ സ്വയം നടത്തുകയുമാകാം. 8,36,108,336,1008 തുടങ്ങി കഴിവിനുസരിച്ച് നാളികേരം ഹോമത്തിന് ഉപയോഗിക്കാം. നാളികേരം അരിഞ്ഞ്, അവില്‍, മലര്‍, ശര്‍ക്കര, കദളിപ്പഴം, എള്ള്, തേന്‍, നെയ്യ്, കല്‍ക്കണ്ടം, മുന്തിരി തുടങ്ങിയ ദ്രവ്യങ്ങള്‍ ചേര്‍ത്ത് ഇളക്കി നിവേദ്യം തയ്യാറാക്കണം.
ഈ നിവേദ്യം ഹോമകുണ്ഡത്തില്‍ മന്ത്രപൂര്‍വ്വം സമര്‍പ്പിക്കണം. ചതുര്‍ത്ഥി ദിവസം വ്രതമെടുക്കുന്നവര്‍ എത്ര ബുദ്ധിമുട്ടിയാണെങ്കിലും ഏതെങ്കിലും ക്ഷേത്രത്തില്‍ ഗണപതിഹോമത്തില്‍ പങ്കെടുക്കണം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: