Kerala

പട്ടാമ്പിയില്‍ മധ്യവയസ്‌കന്‍ വീട്ടുമുറ്റത്ത് മരിച്ച നിലയില്‍

കഴിഞ്ഞ കുറച്ചു നാളുകളായി ഇദ്ദേഹം വീട്ടില്‍ ഒറ്റയ്ക്കാണ് താമസം

Published by

പാലക്കാട്: പട്ടാമ്പി കൊടുമുണ്ടയില്‍ മധ്യവയസ്‌കന്‍ വീട്ടുമുറ്റത്ത് മരിച്ച നിലയില്‍ . മച്ചിങ്ങത്തൊടി വീട്ടില്‍ അഷ്റഫലിയാണ് (46) മരിച്ചത്.ചൊവ്വാഴ്ച രാവിലെ പ്രദേശവാസികള്‍ ഇയാളെ വീട്ടുമുറ്റത്ത് കിടക്കുന്ന നിലയില്‍ കാണുകയായിരുന്നു. വീടിന്റെ സിറ്റൗട്ടില്‍ രക്തം തളം കെട്ടി കിടക്കുന്നതും കണ്ടു.

വിവരമറിയിച്ചതിനെ തുടര്‍ന്ന് പട്ടാമ്പി പൊലീസ് സ്ഥലത്തെത്തി പരിശോധന നടത്തി. മരിച്ച അഷ്റഫലിക്ക് അസുഖങ്ങള്‍ ഉള്ളതായാണ് അറിയുന്നത്. രക്തം ഛര്‍ദ്ദിച്ചാകാം മരണം സംഭവിച്ചതെന്നാണ് പ്രാഥമിക നിഗമനം.

കഴിഞ്ഞ കുറച്ചു നാളുകളായി ഇദ്ദേഹം വീട്ടില്‍ ഒറ്റയ്‌ക്കാണ് താമസം. മൃതദേഹം പോസ്റ്റ്മോര്‍ട്ടത്തിനായി തൃശൂര്‍ മെഡിക്കല്‍ കോളേജ് മോര്‍ച്ചറിയിലേക്ക് മാറ്റി.

 

Share
Janmabhumi Online

Online Editor @ Janmabhumi

പ്രതികരിക്കാൻ ഇവിടെ എഴുതുക
Published by