ന്യൂഡൽഹി: ഓപ്പറേഷൻ സിന്ദൂറിലൂടെ രാജ്യത്തിന്റെ അഭിമാനം വാനോളം ഉയർത്തിയ ഇന്ത്യൻ സായുധ സേനയ്‌ക്ക് ആദരവായി ബിജെപി രാജ്യവ്യാപകമായി സംഘടിപ്പിക്കുന്ന തിരംഗ യാത്രയ്‌ക്ക് തുടക്കമായി. 11 ദിവസം നീണ്ടുനിൽക്കുന്ന യാത്രയാണ് ഇന്ന് ആരംഭിച്ചത്.മെയ് 13 മുതൽ 23 വരെയാണ് തിരംഗ യാത്ര നടക്കുക.
സമൂഹത്തിലെ വിവിധ മേഖലകളിൽ നിന്നുള്ള പ്രമുഖർ ഇതിൽ പങ്കെടുക്കും. പ്രധാനമന്ത്രി മോദിയുടെ “നിശ്ചയദാർഢ്യവും ശക്തമായ ഇച്ഛാശക്തിയും”, ഇന്ത്യൻ സായുധ സേനയുടെ “ശക്തിയും വീര്യവും” പൊതുജനങ്ങളിലേയ്‌ക്ക് എത്തിക്കുന്നതിനുള്ള ഒരു മാധ്യമമായിരിക്കും ഈ യാത്ര .
പ്രതികരിക്കാൻ ഇവിടെ എഴുതുക: