തിരുവനന്തപുരം: പാര്‍ട്ടി സഹയാത്രികരായ കരാര്‍ ജീവനക്കാരെ സ്ഥിരപ്പെടുത്താന്‍ പുതിയ തന്ത്രവുമായി സിപിഎം. കരാര്‍ ജീവനക്കാരെ സ്ഥിരപ്പെടുത്തണമെന്ന് ആവശ്യപ്പെട്ട് പണിമുടക്കിന് നോട്ടീസ് നല്‍കി കേരള സെക്രട്ടേറിയറ്റ് എംപ്ലോയീസ് അസോസിയേഷന്‍. ഈ മാസം 20ന് ദേശീയതലത്തില്‍ നടത്തുന്ന പണിമുടക്കിലാണ് സിപിഎമ്മിനുവേണ്ടി സര്‍വീസ് സംഘനടനയെക്കൊണ്ട് ആവശ്യമുന്നയിച്ച് ‘കുട്ടിക്കുരങ്ങനെക്കൊണ്ട് ചുടുചോറ് വാരല്‍’ തന്ത്രം നടപ്പാക്കുന്നത്.
സംസ്ഥാനത്തെ സര്‍ക്കാര്‍ ജീവനക്കാരുടെ സ്ഥിരം തസ്തികകളില്‍ നിയമനം നടത്തേണ്ടത് പിഎസ്‌സി ആണെന്നിരിക്കെയാണ് കരാര്‍ ജീവനക്കാരെ സ്ഥിരപ്പെടുത്തണമെന്ന ആവശ്യവുമായി ഇടതുസംഘടനകള്‍ പണിമുടക്ക് നടത്തുന്നത്. സമരക്കാരുമായി നടത്തുന്ന ഒത്തുതീര്‍പ്പ് ചര്‍ച്ചയുടെ മറവില്‍ ഇടതു സഹയാത്രികരെ സ്ഥിരം തസ്തികകളില്‍ തിരുകിക്കയറ്റാനാണ് ശ്രമം. ഇത് മുന്‍കൂട്ടി മനസിലാക്കി സെക്രട്ടേറിയറ്റ് എംപ്ലോയീസ് അസോസിയേഷന്‍ പ്രസിഡന്റ് പി. ഹണി നോട്ടീസ് പുറത്തിറക്കിയിട്ടുണ്ട്. മുഖ്യമന്ത്രിയുടെ ഓഫീസുമായി അടുത്ത ബന്ധമുള്ള വ്യക്തിയാണ് പി. ഹണി.
കരാറടിസ്ഥാനത്തിലും ദിവസവേതനക്കാരുമായി രണ്ട് ലക്ഷത്തോളം ജീവനക്കാര്‍ വിവിധ വകുപ്പുകളിലും യൂണിവേഴ്‌സിറ്റികളിലുമായി ജോലിചെയ്യുന്നുണ്ട്. ഇതില്‍ ഭൂരിഭാഗവും സിപിഎം ബന്ധമുള്ളവരാണ്. ഒഴിവുകള്‍ കൃത്യസമയത്ത് റിപ്പോര്‍ട്ട് ചെയ്യാതെ വിവിധ പിഎസ്‌സി റാങ്ക് ലിസ്റ്റുകള്‍ റദ്ദാകുന്ന സാഹചര്യം സൃഷ്ടിക്കുന്നതും ഇഷ്ടക്കാരെ തിരുകിക്കയറ്റാനാണെന്ന് പരക്കെ ആക്ഷേപമുണ്ട്. ദേശീയ പണിമുടക്കിന് കാരണമായി പിന്‍വാതില്‍ നിയമനം ആവശ്യപ്പെടുന്ന സെക്രട്ടേറിയറ്റ് എംപ്ലോയീസ് അസോസിയേഷന്റെ നീക്കത്തില്‍ സെക്രട്ടേറിയറ്റ് ജീവനക്കാരും ആശങ്കയിലാണ്. സര്‍ക്കാര്‍ സര്‍വീസിനെ അഴിമതി നിറഞ്ഞതും യുവതലമുറയുടെ തൊഴില്‍ പ്രതീക്ഷ തകര്‍ക്കുന്നതുമാക്കിമാറ്റി ഇഷ്ടക്കാരെ കുത്തിനിറയ്‌ക്കാനുള്ള നീക്കമാണ് നടക്കുന്നതെന്ന് കേരള സെക്രട്ടേറിയറ്റ് എംപ്ലോയീസ് സംഘ് പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: