ശ്രീനഗര്‍ : സാംബയിലും ഉധംപൂരിലും ഉള്‍പ്പെടെ തിങ്കളാഴ്ച രാത്രി ഡ്രോണ്‍ സാന്നിധ്യം കണ്ടതിനെതുടര്‍ന്ന് ജമ്മു-കശ്മീര്‍, പഞ്ചാബ് അതിര്‍ത്തികളില്‍ ജാഗ്രത. അതസമയം, ജലന്ധറില്‍ ഡ്രോണ്‍ എത്തിയെന്ന വാര്‍ത്ത ജില്ലാ കളക്ടര്‍ തള്ളി . സാമൂഹിക വിരുദ്ധര്‍ പടക്കം പൊട്ടിച്ചതെന്നും നടപടി എടുത്തെന്നും അറിയിച്ചു.
അമൃത് സറില്‍ ഉള്‍പ്പെടെ ചിലയിടങ്ങളില്‍ ബ്ലാക്ക് ഔട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. രാജസ്ഥാനിലെ ബാര്‍മറില്‍ ചൊവ്വാഴ്ച മുതല്‍ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ പ്രവര്‍ത്തിക്കും. ദല്‍ഹി- അമൃത് സര്‍ ഇന്‍ഡിഗോ വിമാനം തിരികെ ദല്‍ഹിയിലേക്ക് തിരിച്ചുവിട്ടു.
അതിനിടെ വെടിനിര്‍ത്തല്‍ സംബന്ധിച്ച് പാക് സമീപനം വിലയിരുത്തി തുടര്‍നടപടിയെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി രാജ്യത്തെ അഭിസംബോധന ചെയ്ത് നടത്തിയ പ്രസംഗത്തില്‍ പറഞ്ഞു. ഓപ്പറേഷന്‍ സിന്ദൂറിന്റെ വിജയം രാജ്യത്തെ സ്ത്രീകള്‍ക്ക് സമര്‍പ്പിക്കുന്നുവെന്നും അദ്ദേഹം വ്യക്തമാക്കി.സേനകള്‍ക്ക് സല്യൂട്ട് പറഞ്ഞ പ്രധാനമന്ത്രി സേനകളുടെ അസാമാന്യ ധൈര്യത്തെയും പ്രകടനത്തെയും പ്രശംസിച്ചു. ഓപ്പറേഷന്‍ സിന്ദൂറിന്റെ ഭാഗമായ എല്ലാവര്‍ക്കും അഭിവാദ്യമെന്നും അദ്ദേഹം പറഞ്ഞു.
നേരത്തേ ഡി ജി എം ഒയുടെ വാര്‍ത്താ സമ്മേളനത്തില്‍ ഓപ്പറേഷന്‍ സിന്ദൂറിന്റെ കൂടുതല്‍ വിവരങ്ങള്‍ പുറത്തുവിട്ടു. പാകിസ്ഥാന്‍ പ്രയോഗിച്ച തുര്‍ക്കി നിര്‍മിത ഡ്രോണുകളും ചൈനീസ് നിര്‍മിത മിസൈലുകളും തകര്‍ത്തുവെന്ന് വ്യക്തമാക്കി. കറാച്ചി വ്യോമതാവളം ഇന്ത്യ ആക്രമിച്ചെന്നും സ്ഥിരീകരണം. ഇന്ത്യ ഭീകരതക്ക് എതിരെ പോരാടിയപ്പോള്‍ പാക് സേന ഭീകരര്‍ക്കൊപ്പം നിന്നെന്ന് ഇന്ത്യന്‍ സേനാ നേതൃത്വം പറഞ്ഞു. അതിര്‍ത്തിയിലെ സേനാബലം കുറയ്‌ക്കാന്‍ ഇന്ത്യ-പാക് Un Pn Fw HbpsS തല ചര്‍ച്ചയില്‍ തീരുമാനമായി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: