ഇസ്ലാമാബാദ് ; ഓപ്പറേഷൻ സിന്ദൂറിൽ കൊല്ലപ്പെട്ട ലഷ്കർ ഭീകരനെ നിരപരാധിയായ ഒരു കുടുംബത്തിൽ നിന്നുള്ള മതപ്രഭാഷകൻ എന്ന് വിശേഷിപ്പിച്ച് പാകിസ്ഥാൻ സൈന്യം . ലഷ്‌കർ-ഇ-തൊയ്ബ ഭീകരന്റെ സംസ്കാര ചടങ്ങിൽ പങ്കെടുക്കുന്ന പാകിസ്ഥാൻ സൈനിക ഉദ്യോഗസ്ഥന്റെ വീഡിയോ വൈറലായിയിരുന്നു. ഇതിനു പിന്നാലെ വിമർശനവും ഉയർന്നു. തുടർന്നാണ് പാകിസ്ഥാൻ സൈന്യം ഭീകരനെ നിരപരാധിയെന്നും, മതപ്രഭാഷകനെന്നും വിശേഷിപ്പിച്ചത് .
പാകിസ്ഥാൻ സൈന്യവുമായും ഭീകരരുമായും ഉള്ള അടുപ്പത്തെക്കുറിച്ച് നിരവധി ചോദ്യങ്ങൾ ഉയർന്നുവന്നു. കൊല്ലപ്പെട്ട ഭീകരൻ പാർട്ടി പ്രവർത്തകനാണെന്ന് അവകാശപ്പെടുന്ന ഒരു പാകിസ്ഥാൻ ദേശീയ തിരിച്ചറിയൽ കാർഡും പാകിസ്ഥാൻ സൈനിക വക്താവ് ഡിജി ഐഎസ്പിആർ പ്രദർശിപ്പിച്ചു
.ഓപ്പറേഷൻ സിന്ദൂരിനെക്കുറിച്ചുള്ള ഉന്നതതല പത്രസമ്മേളനത്തിൽ സംസാരിച്ച വിദേശകാര്യ സെക്രട്ടറി വിക്രം മിസ്രി, ഇന്ത്യ നടത്തിയ അതിർത്തി ആക്രമണത്തിൽ കൊല്ലപ്പെട്ട ലഷ്കർ ഇ തൊയ്ബ കമാൻഡർ ഹാഫിസ് അബ്ദുൾ റൗഫിന്റെ ഫോട്ടോയും പുറത്തിറക്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: