Kerala

നടപ്പാതകളില്ലാത്തത് അപകടങ്ങള്‍ കൂട്ടും: വി.എസ്. സഞ്ജയ്കുമാര്‍

Published by

തിരുവനന്തപുരം : രാജ്യത്തുടനീളം നടപ്പാതകളുടെ കുറവ് റോഡ് അപകടങ്ങള്‍ കൂടാനിടയാക്കുമെന്ന് നാറ്റ്പാക് ഗവേഷകന്‍ ഡോ. വി.എസ്. സഞ്ജയ് കുമാര്‍. ജനങ്ങള്‍ക്ക് വേണ്ടിയാകണം റോഡ് നിര്‍മ്മിക്കേണ്ടതെന്നും അദ്ദേഹം പറഞ്ഞു.

റെയില്‍, ജല, വ്യോമ ഗതാഗതങ്ങളുണ്ടെങ്കിലും ഇവയെ റോഡുകളുമായി താരതമ്യം ചെയ്യാന്‍ കഴിയില്ല. ഇവയെ പരസ്പരം ബന്ധിപ്പിക്കണമെങ്കില്‍ റോഡ് അത്യന്താപേക്ഷിതമാണ്. വികസന കാര്യത്തില്‍ റോഡുകള്‍ക്ക് മുന്‍തൂക്കം നല്‍കണം. നടപ്പാതയ്‌ക്ക് പുറമെ സൈക്കിള്‍ യാത്രാപാതയും അനിവാര്യമാണ്. ഇക്കാലത്ത് കൂടുതല്‍ ആള്‍ക്കാര്‍ ഉപയോഗിക്കുന്നത് കാറുകളും ഇരുചക്രവാഹനങ്ങളുമാണ്.

2025 ലെ സര്‍വെ അനുസരിച്ച് കാറുകള്‍ 34. 20 ശതമാനവും ഇരുചക്രവാഹനങ്ങള്‍ 34.16 ശതമാനവുമാണ്. സൈക്കിള്‍ യാത്രക്കാര്‍ 8. 27 ശതമാനത്തോളമാണെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.

 

Share
Janmabhumi Online

Online Editor @ Janmabhumi

പ്രതികരിക്കാൻ ഇവിടെ എഴുതുക