തിരുവനന്തപുരം: ജന്മഭൂമി സുവര്‍ണജയന്തി ആഘോഷ നഗരിയിലെ പവലിയനുകളില്‍ ഓവറോള്‍ പെര്‍ഫോമന്‍സ് കരസ്ഥമാക്കി റെയില്‍വേ. ആദ്യകാല ആവി എഞ്ചിന്‍ മുതല്‍ ആധുനിക വന്ദേഭാരത് വരെ പ്രദര്‍ശന നഗരിയിലൊരുക്കിയ റെയില്‍വേക്ക് ജന്മഭൂമിയുടെ ആദരം കുമ്മനം രാജശേഖരന്‍ കൈമാറി. രണ്ടാംസ്ഥാനത്തെത്തിയത് ഗോകുലം മെഡിക്കല്‍ കോളജും വിഎസ്എസ്‌സിയുമായിരുന്നു. മൂന്നാംസ്ഥാനം ഭാരതീയ വിദ്യാപീഠം സ്‌കൂള്‍ കരസ്ഥമാക്കി.
ഗവണ്‍മെന്റ് സെക്ടറിലുള്ള പവലിയനുകളില്‍ ഒന്നാംസ്ഥാനം നേടിയത് ശ്രീകാര്യം കേന്ദ്ര കിഴങ്ങുവിള ഗവേഷണകേന്ദ്രമാണ്. രണ്ടാംസ്ഥാനം ഫിഷറീസ് വകുപ്പും മൂന്നാംസ്ഥാനം ശ്രീചിത്രതിരുനാള്‍ ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സസും സ്വന്തമാക്കി. അനന്തപുരം കോ ഓപ്പറേറ്റീവ് സൊസൈറ്റി, അനന്തഭൂമി, അനന്തപുരി-5000 എന്നീ പവലിയനുകള്‍ക്കും ഫോട്ടോഗ്രാഫര്‍ ബിജുകാരക്കോണത്തിന്റെ പ്രകൃതിയുടെ പശ്ചാത്തലത്തിലുള്ള ഫോട്ടോകള്‍ക്കും പ്രത്യേക പുരസ്‌കാരവും നല്‍കി.
പ്രൊഡ്യൂസര്‍ ഓര്‍ഗനൈസേഷനുകള്‍ക്കുള്ള പുരസ്‌കാരം സ്വന്തമാക്കിയത് കോയിക്കല്‍നാട്, ഗ്രാമസമൃദ്ധി, ബാലരാമപുരം ഹാന്റ്‌ലൂം പ്രൊഡ്യൂസേഴ്‌സ് കമ്പനി എന്നിവയാണ്. ബസ്റ്റ് സ്റ്റാള്‍ കമ്മ്യൂണിക്കേറ്റര്‍ ആയത് രാജേഷ് രാമചന്ദ്രന്‍ ആണ്. കൂടാതെ വിവിധ പ്രോഗ്രാം കമ്മിറ്റി കണ്‍വീനര്‍മാരെയും വേദിയില്‍ ആദരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: