തിരുവനന്തപുരം: സംസ്ഥാനത്തെ അംഗീകൃത അണ്‍ എയ്ഡഡ് സ്‌കൂളുകളിലെ പ്ലസ് വണ്‍ പ്രവേശനത്തിനും പട്ടിക വിഭാഗ സംവരണം കര്‍ശനമായി പാലിക്കണമെന്ന് നിര്‍ദ്ദേശിച്ച് സര്‍ക്കാര്‍. ഈ നിര്‍ദ്ദേശങ്ങള്‍ക്ക് വിരുദ്ധമായി നടത്തുന്ന പ്രവേശനം പരിശോധിക്കാനും ആവശ്യമെങ്കില്‍ റദ്ദാക്കാനുമുള്ള അധികാരം പൊതുവിദ്യാഭ്യാസ ഡയറക്ടര്‍ക്കുണ്ടെന്നും സര്‍ക്കുലറില്‍ വ്യക്തമാക്കുന്നു.
40% വരുന്ന മെരിറ്റ് സീറ്റുകളില്‍ 12ശതമാനം പട്ടികജാതിക്കാര്‍ക്കും 8% പട്ടികവര്‍ഗ്ഗക്കാര്‍ക്കുമായി മെരിറ്റ് അടിസ്ഥാനത്തില്‍ സംവരണം ചെയ്തിരിക്കണം. ഈ വിഭാഗത്തില്‍ അപേക്ഷകര്‍ ഇല്ലെങ്കില്‍ അത് മെറിറ്റ് സീറ്റുകളായി പരിഗണിച്ച് മറ്റുള്ളവര്‍ക്ക് പ്രവേശനം നല്‍കാം. എയ്ഡഡ് സ്‌കൂളുകളിലെ പ്രവേശന സമയക്രമം തന്നെ അണ്‍ എയ്ഡഡ് സ്‌കൂളുകളിലും പാലിക്കണം. അപേക്ഷകരുടെ ഗ്രേഡ് പോയിന്റ് അടക്കമുള്ള വിശദാംശങ്ങള്‍ നോട്ടീസ് ബോര്‍ഡില്‍ പ്രദര്‍ശിപ്പിക്കുകയും വേണം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: