പാലക്കാട്: നന്ദിയോട് വീടിനുള്ളില്‍ പടക്കം പൊട്ടി അമ്മയ്‌ക്കും മകനും പരിക്കേറ്റു നന്ദിയോട് മേല്‍പ്പാടം സ്വദേശിനി വസന്തകോകില (50), മകന്‍ വിഷ്ണു (28) എന്നിവര്‍ക്കാണ് പരിക്കേറ്റത്.
അപകടത്തില്‍ വീട്ടുപകരണങ്ങള്‍ തകര്‍ന്നു. വിഷുവിന് പൊട്ടിക്കാന്‍ വീട്ടില്‍ വാങ്ങി സൂക്ഷിച്ചിരുന്ന പടക്കമാണ് പൊട്ടിയതെന്നാണ് നിഗമനം.
പൊലീസ് സ്ഥലത്തെത്തി അന്വേഷണം നടത്തി. പരിക്കേറ്റ അമ്മയെയും മകനെയും പാലക്കാട് ജില്ലാ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: