ശ്രീനഗര്‍: അതിര്‍ത്തിയില്‍ വെടിവയ്‌പ്പില്‍ ഒരു ബിഎസ്എഫ് ജവാന് കൂടി വീരമൃത്യു വരിച്ചു.കോണ്‍സ്റ്റബിള്‍ ദീപക് ചിംങ്കാം ആണ് പരിക്കേറ്റ് ചികിത്സയിലിരിക്കെ വീരമൃത്യു വരിച്ചത്.
ആര്‍ എസ് പുരയിലാണ് സംഭവം. ഇതോടെ ഓപ്പറേഷന്‍ സിന്ദൂറിന് ശേഷമുണ്ടായ പാകിസ്ഥാന്റെ ആക്രമണത്തില്‍ വീരമൃത്യു വരിച്ച സൈനികരുടെ എണ്ണം ആറായി.
അതേസമയം ഇന്ത്യ കഴിഞ്ഞ ദിവസം നടത്തിയ ആക്രമണത്തില്‍ 35മുതല്‍ 40 വരെ പാകിസ്ഥാന്‍ സൈനികര്‍ മരിച്ചിട്ടുണ്ടെന്ന് സംയുക്ത വാര്‍ത്താ സമ്മേളനത്തില്‍ ഇന്ത്യന്‍ സൈനികോദ്യോഗസ്ഥര്‍ പറഞ്ഞു. അതിര്‍ത്തിയിലെ സാഹചര്യം നിരീക്ഷിച്ച് വരികയാണ്. എന്തെങ്കിലും ആക്രമണമുണ്ടായാല്‍ കനത്ത തിരിച്ചടി നല്‍കുമെന്നും സേന വ്യക്തമാക്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: