Astrology

വാരഫലം: മെയ് 12 മുതല്‍ 18 വരെ; ഈ നാളുകാര്‍ക്ക് പിതൃസ്വത്ത് ലഭിക്കും, വിവാഹസംബന്ധമായ കാര്യത്തില്‍ തീരുമാനം വൈകും

Published by

മേടക്കൂറ്: അശ്വതി, ഭരണി, കാര്‍ത്തിക (1/4)
ആരോഗ്യകാര്യത്തില്‍ പ്രത്യേക ശ്രദ്ധ ആവശ്യമാണ്. സ്‌നേഹബന്ധങ്ങള്‍ ദൃഢമാവുകയോ ജീവിതപങ്കാളിയെ കണ്ടെത്തുകയൊ ചെയ്യും. വസ്തുവകകള്‍ വാങ്ങുന്നതിനൊ ഗൃഹനിര്‍മാണത്തിനൊ ശ്രമിച്ചു തുടങ്ങാവുന്നതാണ്. തൊഴില്‍പരമായ മാറ്റങ്ങളുണ്ടാകും.

ഇടവക്കൂറ്: കാര്‍ത്തിക (3/4), രോഹിണി, മകയിരം (1/2)
ഇന്റര്‍വ്യൂകളില്‍ ശോഭിക്കുവാന്‍ കഴിയും. അശ്രദ്ധ മൂലം കാലിനു പരിക്കുപറ്റാനിടയുണ്ട്. കഴിവുകള്‍ക്ക് അംഗീകാരം ലഭിക്കും. പുതിയ പഠന വിഷയങ്ങള്‍ കണ്ടെത്തുകയും അതില്‍ പഠനം തുടരുകയും ചെയ്യും. ഗൃഹം നവീകരിക്കുന്ന കാര്യങ്ങള്‍ക്കു തീരുമാനമുണ്ടാകും. പരീക്ഷകളില്‍ വിജയിക്കും.

മിഥുനക്കൂറ്: മകയിരം (1/2), തിരുവാതിര, പുണര്‍തം (3/4)
ഗൃഹത്തില്‍ ആഡംബര വസ്തുക്കള്‍ വാങ്ങാനിടവരും. വിദ്യാഭ്യാസ കാര്യങ്ങളില്‍ അഭിവൃദ്ധിയുണ്ടാകും. എല്ലാ പ്രശ്‌നങ്ങളിലും ശരിക്ക് തീരുമാനം എടുക്കും. യാത്രകള്‍ വേണ്ടത്ര ഫലവത്താകുകയില്ല. രോഗികള്‍ക്ക് ആശ്വാസമനുഭവപ്പെടും. വാഹനാപകടത്തിന് സാധ്യതയുണ്ട്.

കര്‍ക്കടകക്കൂറ്: പുണര്‍തം (1/4), പൂയം, ആയില്യം
സന്താനങ്ങളെക്കൊണ്ട് മനസ്സിന് വിഷമം വരുന്ന സംഗതികള്‍ നടന്നേക്കാം. വീട്ടില്‍ പൂജാദികര്‍മങ്ങള്‍ നടക്കാനിടയുണ്ട്. പൊതുവേ അന്തസ്സു ഉയരുന്നതാണ്. എല്ലാ പ്രശ്‌നങ്ങള്‍ക്കും നയതന്ത്രപൂര്‍വ്വം പരിഹാരം കണ്ടെത്താന്‍ കഴിയും. പരസ്യം മുഖേന ആദായം ലഭിക്കും.

ചിങ്ങക്കൂറ്: മകം, പൂരം, ഉത്രം (1/4)
മനസ്സ് അസ്വസ്ഥമായിക്കൊണ്ടിരിക്കും. പല കാര്യങ്ങളിലും അനാവശ്യ താമസം നേരിടും. അവനവന്റെ പ്രവൃത്തി അവനുവനുതന്നെ വിനയാകും. പിതൃസ്വത്ത് ലഭിക്കും. പ്രതീക്ഷിച്ച കേന്ദ്രങ്ങളില്‍നിന്ന് സഹായം ലഭിക്കും.

കന്നിക്കൂറ്: ഉത്രം (3/4), അത്തം, ചിത്തിര (1/2)
ബിസിനസ്സില്‍ കൂടുതല്‍ സമയം ചെലവഴിക്കും. സര്‍ക്കാര്‍ ആനുകൂല്യങ്ങള്‍ ലഭിക്കും. വിദേശത്ത് വ്യാപാരത്തിലേര്‍പ്പെട്ടവര്‍ക്കും ഓണ്‍ലൈന്‍ ബിസിനസ്സുള്ളവര്‍ക്കും അനുകൂല സമയമാണ്. ഭാഗ്യാന്വേഷികള്‍ക്ക് ഈ കാലയളവില്‍ ലോട്ടറി അടിക്കാനിടയുണ്ട്. ജീവിതനിലവാരം മെച്ചപ്പെടും.

തുലാക്കൂറ്: ചിത്തിര (1/2), ചോതി, വിശാഖം (3/4)
പുതിയ കെട്ടിടത്തില്‍ താമസിക്കുവാന്‍ തുടങ്ങും. ഔദ്യോഗികമായ സ്ഥലമാറ്റം ഉണ്ടാകും. വിവാഹസംബന്ധമായ കാര്യത്തില്‍ തീരുമാനം വൈകും. പൊതുവേദികളില്‍ ശോഭിക്കുവാന്‍ കഴിയും. നയപരമായ സമീപനംകൊണ്ടു കാര്യസാധ്യതയുണ്ടാവുകയും അതുമൂലം സാമ്പത്തിക ലാഭമുണ്ടാകുകയും ചെയ്യും. വീട്ടില്‍ ചില മംഗള കാര്യങ്ങള്‍ നടക്കാനിടയുണ്ട്.

വൃശ്ചികക്കൂറ്: വിശാഖം (1/4), അനിഴം, തൃക്കേട്ട
വാടക, എഗ്രിമെന്റ് എന്നിവ സംബന്ധിച്ച് ചില വിഷമതകള്‍ ഉണ്ടായെന്ന് വരും. കമ്പ്യൂട്ടര്‍, ഹാര്‍ഡ്‌വെയര്‍ എന്നിവയുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുന്നവര്‍ക്ക് അനുകൂലമാണ്. ഹൃദ്രോഗികള്‍ക്ക് രോഗം വര്‍ധിക്കാന്‍ സാധ്യതയുണ്ട്. എല്ലാ രംഗങ്ങളിലും ഭാഗ്യത്തിന്റെ അകമ്പടിയോടെ വിജയം കൈവരിക്കും.

ധനുക്കൂറ്: മൂലം, പൂരാടം, ഉത്രാടം (1/4)
സല്‍കര്‍മ്മാനുഷ്ഠാനങ്ങള്‍, ദാനധര്‍മ്മങ്ങള്‍, ക്ഷേത്രഭരണ സംബന്ധമായ ഇടപെടലുകള്‍ എന്നിവയുണ്ടാകും. സന്താനസൗഖ്യം അനുഭവപ്പെടും. ദാമ്പത്യജീവിതത്തില്‍ സംതൃപ്തി അനുഭവപ്പെടും. ഭൂമിസംബന്ധമായിട്ടുള്ളതല്ലാത്ത ബിസിനസ്സില്‍ സാമ്പത്തികലാഭം ഉണ്ടാകും. ദൂരയാത്രകളിലെ തീര്‍ത്ഥാടനങ്ങളിലൊ ഭാഗഭാക്കാവും.

മകരക്കൂറ്: ഉത്രാടം (3/4), തിരുവോണം, അവിട്ടം (1/2)
മറ്റുള്ളവരുടെ പ്രശംസ നേടിയെടുക്കും. ആദായമുദ്ദേശിച്ച് ചെയ്യുന്ന എല്ലാ പ്രവര്‍ത്തനങ്ങളും വിജയിക്കും. ദൂരയാത്രകള്‍ വേണ്ടിവരും. റിസര്‍ച്ച് വിദ്യാര്‍ത്ഥികള്‍ക്ക് അനുകൂല സമയമാണ്. സാമ്പത്തികമായും സാമൂഹികമായും പല നേട്ടങ്ങളുണ്ടാകും. മനഃസ്വസ്ഥയുണ്ടാകും.

കുംഭക്കൂറ്: അവിട്ടം (1/2), ചതയം, പൂരുരുട്ടാതി (3/4)
സ്വയംതൊഴിലില്‍ ഏര്‍പ്പെടുന്നവര്‍ക്ക് ധനലാഭമുണ്ടാകും. വിരോധികളെ സുഹൃത്തുക്കളായി മാറ്റും. ജോലിയില്‍ ഭാരക്കൂടുതലുണ്ടാകും. ഗൃഹത്തില്‍ ചില അനിഷ്ട സംഭവങ്ങള്‍ ഉണ്ടണ്ടാകും. ഗുരുജനങ്ങളുടെ വിയോഗത്തില്‍ മനസ്സ് അസ്വസ്ഥമാകും.

മീനക്കൂറ്: പൂരുരുട്ടാതി (1/4), ഉതൃട്ടാതി, രേവതി
കൂള്‍ബാര്‍, ബേക്കറി എന്നിവയില്‍ കച്ചവടം പുഷ്ടിപ്പെടും. ഉദ്യോഗാര്‍ത്ഥികള്‍ക്ക് ജോലി ലഭിക്കും. ഭൂമിയോ വീടോ വാങ്ങിക്കും. പൊതു നന്മക്കായി പ്രവര്‍ത്തിക്കും. അടുത്ത ബന്ധത്തിലുള്ളവരുടെ മരണവാര്‍ത്ത കേള്‍ക്കാനിടവരും. മാതുലസ്ഥാനത്തുള്ളവര്‍ക്ക് ദേഹാരിഷ്ടയുണ്ടാകും.

Share
Janmabhumi Online

Online Editor @ Janmabhumi

പ്രതികരിക്കാൻ ഇവിടെ എഴുതുക
Published by