ലക്നൗ : ഇന്ത്യയുടെ ബ്രഹ്മാസ്ത്രം ബ്രഹ്മോസ് മിസൈൽ നിർമ്മാണം ഇനി ഉത്തർപ്രദേശിൽ . തലസ്ഥാനമായ ലഖ്‌നൗവിൽ, പ്രതിരോധ മന്ത്രി രാജ്‌നാഥ് സിംഗ് ബ്രഹ്മോസ് സൂപ്പർസോണിക് ക്രൂയിസ് മിസൈൽ നിർമ്മാണ യൂണിറ്റ് വെർച്വലായി ഉദ്ഘാടനം ചെയ്തു. പ്രതിവർഷം 80 മുതൽ 100 വരെ മിസൈലുകൾ നിർമ്മിക്കുന്നതിനാണ് ഈ യൂണിറ്റ് രൂപകൽപ്പന ചെയ്തിരിക്കുന്നത്.
ഭീകരത ഒരു നായയുടെ വാൽ പോലെയാണെന്നും അത് ഒരിക്കലും നേരെയാകില്ലെന്നും പരിപാടിയിൽ മുഖ്യമന്ത്രി യോഗി ആദിത്യനാഥ് പറഞ്ഞു. ഭീകരതയെ വളർത്തുന്നവർക്ക് തിരിച്ചടി ശക്തമായി തന്നെ നൽകണം . ബ്രഹ്മോസ് മിസൈലിനായി ഞങ്ങൾ ഇരുന്നൂറ് ഏക്കർ ഭൂമി വിട്ടുകൊടുത്തു. ഇനി ബ്രഹ്മോസ് ഇവിടെ നിർമ്മിക്കാൻ തുടങ്ങും. ഓപ്പറേഷൻ സിന്ദൂരിൽ ബ്രഹ്മോസ് മിസൈലിന്റെ ശക്തി നിങ്ങൾ കണ്ടിട്ടുണ്ടാകും, കണ്ടിട്ടില്ലെങ്കിൽ പാകിസ്ഥാനിലെ ജനങ്ങളോട് ചോദിക്കൂ ബ്രഹ്മോസ് മിസൈലിന്റെ ശക്തി എന്താണെന്ന്?
ഏതൊരു ഭീകര സംഭവത്തെയും ഇനി ഒരു യുദ്ധമായി കണക്കാക്കുമെന്ന് പ്രധാനമന്ത്രി പ്രഖ്യാപിച്ചിട്ടുണ്ടെന്നും ഭീകരതയെ പൂർണ്ണമായും തകർക്കുന്നതുവരെ പ്രശ്‌നം പരിഹരിക്കപ്പെടില്ലെന്നും അദ്ദേഹം പറഞ്ഞു. ഇനി അതിനെ തകർക്കേണ്ട സമയമായി, പ്രധാനമന്ത്രി മോദിയുടെയും മുഴുവൻ ഇന്ത്യയുടെയും മുഴുവൻ ഉത്തർപ്രദേശിന്റെയും നേതൃത്വത്തിൽ നാമെല്ലാവരും ഒരേ സ്വരത്തിൽ പ്രചാരണത്തിൽ പങ്കുചേരണം.സ്നേഹത്തിന്റെ ഭാഷയിൽ വിശ്വസിക്കാത്തവരോട് അവരുടെ ഭാഷയിൽ പ്രതികരിക്കാൻ തയ്യാറാകണം. ഈ ദിശയിൽ, ഓപ്പറേഷൻ സിന്ദൂരിലൂടെ ഇന്ത്യ ലോകത്തിന് ഒരു സന്ദേശം നൽകി.- യോഗി പറഞ്ഞു.
ലഖ്‌നൗവിൽ ആരംഭിച്ച എയ്‌റോസ്‌പേസ് ഇന്റഗ്രേഷൻ ആൻഡ് ടെസ്റ്റിംഗ് ഫെസിലിറ്റിയിൽ നിന്ന് എല്ലാ വർഷവും 80 മുതൽ 100 വരെ ബ്രഹ്മോസ് മിസൈലുകൾ നിർമ്മിക്കും. ഇതിനുപുറമെ, എല്ലാ വർഷവും 100 മുതൽ 150 വരെ അടുത്ത തലമുറ ബ്രഹ്മോസ് മിസൈലുകളും നിർമ്മിക്കും. ഈ മിസൈലുകൾ ഒരു വർഷത്തിനുള്ളിൽ തയ്യാറാകും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: